ADVERTISEMENT

മനോരമ മ്യൂസിക് പ്രകാശനം ചെയ്ത ‘ശ്രീനന്ദം’ ഭക്തിഗാന ആൽബം ആസ്വാദകഹൃദയങ്ങൾ കീഴടക്കുന്നു. ബി.രാജഗോപാൽ ആണ് പാട്ടിന്റെ രചനയും സംഗീതസംവിധാനവും നിർവഹിച്ചത്. രാധിക അശോക് ഗാനം ആലപിച്ചു. ഗുരുവായൂർ ഉണ്ണിക്കണ്ണനുള്ള ഉറക്കുപാട്ട് എന്ന നിലയിലാണ് ഗാനം ഒരുക്കിയിരിക്കുന്നത്. ഉണ്ണിക്കണ്ണനായി അഭിയിച്ചിരിക്കുന്നതാകട്ടെ, രാധികാ അശോകിന്റെ മകൻ ഗൗതം കൃഷ്ണയും.

കണ്ണനാം ഉണ്ണി നീയുറങ്ങ്‌

കണ്ണുകൾ പൂട്ടി നീയുറങ്ങ്‌

വെണ്ണയേറെ ഉണ്ടതല്ലേ..?

പൊന്നോടക്കുഴൽ മീട്ടിയില്ലേ..?

ഉണ്ണീ.. കണ്ണാ.. ഇനിയുറങ്ങ്‌

പൊന്നുണ്ണിക്കണ്ണാ ഇനിയുറങ്ങ്‌... 

റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടുതന്നെ ‘ശ്രീനന്ദം’ ലക്ഷത്തിലധികം പ്രേക്ഷകരെ സ്വന്തമാക്കിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു സമൂഹമാധ്യമങ്ങളിൽ നിന്നും ലഭിക്കുന്നത്. അതിഹൃദ്യമായി ഒരുക്കിയ ഗാനരംഗങ്ങളും പ്രേക്ഷകമനസ്സുകളിൽ ഇടം പിടിച്ചുകഴിഞ്ഞു. വിപിൻ ശങ്കർ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. ബിഷോയ് അനിയൻ റെക്കോർഡിങ്ങും മിക്സിങ്ങും നിർവഹിച്ചിരിക്കുന്നു.

English Summary:

Kannanam Unni Ni Urangu devotional song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com