ADVERTISEMENT

സംഗീത പരിപാടിക്കിടെ വേദി വിട്ട് ഇറങ്ങിയോടി അമേരിക്കൻ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്. സഹോദരങ്ങളും ഗായകരുമായ കെവിൻ, ജോ എന്നിവർക്കൊപ്പം നടത്തുന്ന ലോകപര്യടനത്തിന്റെ ഭാഗമായി ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗിൽ നടത്തിയ സംഗീതപരിപാടിക്കിടെയാണ് നിക് വേദിയിൽ നിന്നും ഇറങ്ങിപ്പോയത്. 

സുരക്ഷാഭീഷണിയുണ്ടായതിനാലാണ് നിക്കിന് വേദി വിടേണ്ടിവന്നത്. പാടുന്നതിനിടെ, നിക് ജൊനാസിനെ ഉന്നം വച്ച് ലേസർ രശ്മികൾ എത്തിയതോടെ ഗായകൻ ഭയന്നു. തുടർന്ന് വേദിയിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് ആംഗ്യഭാഷയിലൂടെ നിർദേശം നൽകിക്കൊണ്ടാണ് നിക് വേദിയിൽ നിന്നും ഇറങ്ങിയത്. തുടർന്ന് സംഗീതപരിപാടി അൽപനേരത്തേക്കു നിർത്തിവച്ചു. 

കാണികൾക്കിടയിൽ നിന്നും നിക്കിനു നേരെ ലേസർ രശ്മികൾ അടിച്ചയാളെ സുരക്ഷാ ഉദ്യോഗസ്ഥർ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ സദസ്സിൽ നിന്നും മാറ്റിയ ശേഷമാണ് പരിപാടി പുനഃരാരംഭിച്ചത്. നിക്കിന്റെ സഹോദരങ്ങളായ കെവിനും ജോയും സുരക്ഷിതരാണ്. നിക്കിനെ മാത്രം ലക്ഷ്യം വച്ചാണ് ലേസർ രശ്മികൾ അടിച്ചത്. 

നിക് ജൊനാസ് വേദി വിട്ടിറങ്ങുന്നതിന്റെ ദൃശ്യങ്ങൾ ഫാൻ പേജുകളിലൂടെ പുറത്തുവന്നിട്ടുണ്ട്. അപായ സൂചന മനസ്സിലാക്കി സമയോചിതമായി പ്രവർത്തിച്ച നിക്കിനെ പ്രശംസിച്ചു നിരവധി പേർ രംഗത്തെത്തി. 

English Summary:

Nick Jonas runs off stage in between concert

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com