ADVERTISEMENT

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത മോശം കമന്റിന് കുറിക്കു കൊള്ളുന്ന മറുപടി പറഞ്ഞ് ഗോപി സുന്ദർ. അധിക്ഷേപകരമായ കമന്റിനു കൊടുത്ത മറുപടിയുടെ സ്ക്രീൻഷോട്ടും ഗോപി സുന്ദർ പങ്കു വച്ചു. 

'മണിമണ്ടന്മാരേ, ഇതിലേ ഇതിലേ. ഇത് നിങ്ങൾക്കുള്ള സ്ഥലമാണ്'  എന്ന അടിക്കുറിപ്പോടുകൂടിയാണ് ഗോപി സുന്ദർ തന്റെ മറുപടി കമന്റിന്റെ സ്ക്രീൻഷോട്ട് പങ്കു വച്ചത്. ഗോപി സുന്ദറിന്റെ പോസ്റ്റിൽ മോശം കമന്റ് നൽകിയ ആളിന്റെ പേര് പ്രത്യേകം പരാമർശിച്ചിട്ടുണ്ട്. 

'പെണ്ണുങ്ങളെ ബഹുമാനിക്കാൻ പഠിക്കൂ. നിങ്ങൾ കരുതുന്നതുപോലെ പെണ്ണുങ്ങൾ വളയ്ക്കാനോ ഒടിക്കാനോ തിരിക്കാനോ പറ്റുന്നവരല്ല. ജീവനുള്ള ഒരു മനുഷ്യനു ജന്മം നൽകാൻ കഴിവുള്ള ആ പുണ്യജന്മത്തെ വില കുറച്ചു കാണാൻ മാത്രമേ നിനക്ക് കഴിയൂ എന്നതിൽ അത്ഭുതമില്ല' എന്നാണ് ഗോപി സുന്ദർ കുറിച്ചത്. 

English Summary:

Gopi Sundar gave a fitting reply to a bad comment posted on social media.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com