ADVERTISEMENT

തോൽക്കാൻ മനസില്ലെന്നു ഗായികയും അമൃത സുരേഷിന്റെ സഹോദരിയുമായി അഭിരാമി സുരേഷ്. അമൃതയുടെ ആദ്യ വിവാഹവുമായി ബന്ധപ്പെട്ട പ്രശനങ്ങൾ ജീവിതത്തെയും ബാധിച്ചിരുന്നു എന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. പല തരത്തിലുള്ള ബുള്ളീയിങ്ങുകൾ ഏറ്റിട്ടും തളരാതെ പിടിച്ചു നിൽക്കുകയാണ് കുടുംബം എന്ന് അഭിരാമിയും അമൃതയും സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തളരില്ല എന്ന ആർജ്ജവത്തിൽ അഭിരാമി സമൂഹമാധ്യമത്തിൽ എഴുതിയ കുറിപ്പ് ശ്രദ്ധ നേടി. 

'കള്ളം പറഞ്ഞിട്ടും അപകീർത്തിപ്പെടുത്താൻ ശ്രമിച്ചിട്ടും തോൽക്കാത്തതിലും സന്തോഷത്തോടെയിരിക്കുന്നതിലും അവർ അസ്വസ്ഥരാണ്.' എന്നാണ് അഭിരാമി കുറിച്ചത്. 

അമൃത മുൻ പങ്കാളിക്കെതിരെ കൊടുത്ത പരാതിയും തുടർന്നുള്ള വിവാദങ്ങളും കൊടുമ്പിരി കൊണ്ടിരിക്കെ സംഭവിച്ച കാര്യങ്ങളിൽ വ്യക്തത വരുത്തി അമൃത സുരേഷും സഹോദരി അഭിരാമി സുരേഷും രംഗത്തെത്തിയിരുന്നു. തങ്ങൾക്ക് അറിവില്ലാത്ത പ്രസ്താവനകൾ പറഞ്ഞു പരത്തരുതെന്നും ഇനിയും ഒരു വീഴ്ച ഉണ്ടായാൽ അതിൽ നിന്ന് ഉയർന്നു വരാൻ സാധിക്കുമോയെന്ന് അറിയില്ലെന്നും സമൂഹമാധ്യമത്തിൽ പങ്കു വച്ച കത്തിൽ അമൃതയും അഭിരാമിയും പറഞ്ഞിരുന്നു.

English Summary:

''They mad because they can't figure out how you still being blessed after they lied and tried to slander your name'' said Abhirami Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com