ADVERTISEMENT

സൂര്യ നായകനാകുന്ന കങ്കുവ സിനിമയിലെ ഗാനം 'യോലോ' പുറത്തിറങ്ങി. ഒരു പാര്‍ട്ടി സോംഗ് എന്ന നിലയിലാണ് സിനിമയിലെ രണ്ടാം ഗാനം തയാറാക്കിയിരിക്കുന്നത്. നായകന്‍ സൂര്യയ്‌ക്കൊപ്പം ദിഷ പഠാനിയാണ് ഗാന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. 

ഇറങ്ങി മണിക്കൂറുകള്‍ക്കുള്ളില്‍ ഗാനം 35 മില്ല്യണ്‍ കാഴ്ചക്കാരുമായി മുന്നേറുകയാണ്. നവംബര്‍ 14 നാണ് കങ്കുവ റിലീസ് ചെയ്യുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്‍റെ സംഗീതം. 'യോലോ' എന്ന ഗാനം ആലപിച്ചിരിക്കുന്നത് ദേവി ശ്രീപ്രസാദും ലവിത ലബോയും ചേര്‍ന്നാണ്. 

 രണ്ട് ഭാഗങ്ങളായാകും ചിത്രം എത്തുകയെന്നും ആദ്യഭാഗമാണ് നവംബറില്‍ എത്തുകയെന്നും സംവിധായകന്‍ ശിവയും നിര്‍മാതാവ് ജ്ഞാനവേലും പറഞ്ഞിരുന്നു. സംവിധായകൻ സിരുത്തൈ ശിവ 2023ല്‍ ചിത്രത്തിന്റെ പേരിന്റെ അര്‍ഥം വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. പുരാതനമായ തമിഴ് വാക്കാണ് കങ്കുവ. തീ എന്നാണ് അര്‍ഥം എന്നും സംവിധായകൻ വ്യക്തമാക്കിയിരുന്നു. അതായത് ദഹിപ്പിക്കാൻ പോന്ന ശക്തിയുള്ളവനെന്നാണ് ചിത്രത്തിന്റെ പേര് കങ്കുവയുടെ അര്‍ഥം. 

 ബോബി ഡിയോള്‍ ചിത്രത്തില്‍ വില്ലന്‍ വേഷത്തില്‍ എത്തുന്നുണ്ട്. ഗ്രീന്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്.

English Summary:

The song 'Yolo' from the Surya starrer movie 'Kanguva' has been released.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com