ADVERTISEMENT

ഗായിക രാജലക്ഷ്മിയുടെ ഓൺലൈൻ ലളിതസംഗീത പരിശീലന ക്ലാസിന്റെ വാർഷികാഘോഷത്തോടുള്ള ലളിതസംഗീതോത്സവം ശനി വൈകിട്ട് 5.30ന് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നടക്കും. പ്രശസ്ത സംഗീതഗവേഷകനും മാധ്യമപ്രവർത്തകനുമായ രവി മേനോൻ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ലളിതസംഗീതത്തിന്റെ 4ാം വാർഷികമാണിത്. 

വിജയദശമി നാളിൽ രാജലക്ഷ്മി പുതിയ സംഗീത പരിശീലന ബാച്ചിന് തുടക്കം കുറിച്ചിരുന്നു. ലോകത്തിന്റെ നാനാ ഇടങ്ങളിൽ നിന്നായി പ്രായഭേദമില്ലാതെ നിരവധി പേർ ഗായികയ്ക്കു കീഴിൽ സംഗീതം അഭ്യസിക്കുന്നുണ്ട്. കഴിഞ്ഞ നാല് വർഷങ്ങളായി ഗായികയുടെ ഓൺലൈൻ ക്ലാസുകൾ വിജയകരമായി മുന്നോട്ടു നീങ്ങുന്നു. 

2020 ലാണ് ‘ലളിതസംഗീതപാഠം’ എന്ന േപരിൽ രാജലക്ഷ്മി ഓൺലൈൻ സംഗീതക്ലാസുകൾ ആരംഭിച്ചത്. അന്യം നിന്നു പോകുന്ന ലളിതഗാനങ്ങളെ തിരികെ കൊണ്ടുവരാനും ഗായിക ഈ പരിശീല ക്ലാസിലൂടെ ശ്രമിക്കുന്നുണ്ട്. ആറു വയസ്സു മുതൽ എൺപതിനോടടുത്ത് പ്രായമുള്ളവർ വരെ രാജലക്ഷ്മിയുടെ ശിഷ്യഗണത്തിൽ ഉൾപ്പെടുന്നു. 

English Summary:

Lalitha Sangeetholsavam inauguration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com