ADVERTISEMENT

പ്രേക്ഷകഹൃദയങ്ങളിൽ ഇടം നേടി ‘മാർ ആബോ ദേവലോകക്കരയുടെ സൗഭാഗ്യം’ എന്ന സംഗീത വിഡിയോ. പി.ടി.ജോൺ വൈദ്യൻ തേവലക്കരയാണ് പാട്ടിന്റെ രചന നിർവഹിച്ചിരിക്കുന്നത്. വയലിൻ ജോസ് കുണ്ടറ ഈണമൊരുക്കി. ആറാം ക്ലാസ് വിദ്യാർഥിനിയായ ഹന്ന മറിയം വിനു ഗാനം ആലപിച്ചു. 

‘ആബോ പിതാവേ ആബോ പിതാവേ

തേവലക്കരയുടെ പുണ്യ താതാ

ദേവലോകക്കരയിൻ സൗഭാഗ്യമേ 

നമിക്കുന്നു ഞങ്ങൾ തിരുസന്നിധിയിൽ....’

‘തേവലക്കരയുടെ പുണ്യ താതാ’ എന്നു തുടങ്ങുന്ന പാട്ട് ചുരുങ്ങിയ സമയം കൊണ്ടാണു ശ്രദ്ധ നേടിയത്. നിരവധി പേർ പ്രതികരണങ്ങളുമായി എത്തുന്നുണ്ട്. വേണു അഞ്ചൽ ആണ് പാട്ടിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചത്. വിനു തങ്കച്ചൻ മുക്കടയിൽ ആൽബം നിർമിച്ചു. ജാക്സൺ പട്ടകടവ് ഛായാഗ്രഹണവും മാർ ആബോ മീഡിയ വിങ് എഡിറ്റിങ്ങും നിർവഹിച്ചു. 

English Summary:

Devalokakkarayude soubhagyam devotional song release

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com