ഹൃദയങ്ങളിലേക്കൊഴുകി ‘ഗാനതീർഥം’; ഏറ്റെടുത്ത് പ്രേക്ഷകർ
Mail This Article
×
ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘ഗാനതീർഥം’ ഭക്തിഗാന വിഡിയോ. മോഹൻ ഉദിനൂർ ആണ് പാട്ടിനു വരികൾ കുറിച്ചത്. ഒ.കെ.രവിശങ്കർ ഈണമൊരുക്കി. തീർഥ ജയൻ ആണ് ഗാനം അതിഹൃദ്യമായി ആലപിച്ചത്. ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധേയമായി പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയും ലഭിക്കുന്നു.
‘വന്നൂ വന്നിട്ടും കണ്ണനെ കണ്ടിട്ടും
കണ്ണാ നീയെന്നെ നോക്കീലല്ലോ
തൊട്ടൂ തൊട്ടിട്ടും തൃപ്പടി തൊഴുതിട്ടും
കണ്ണാ നീയൊന്നും മിണ്ടീലല്ലോ...’
മനോഹരമായ ദൃശ്യഭംഗി കൂടി സമ്മാനിച്ചാണ് ‘ഗാനതീർഥം’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. നിശാന്ത് തലയടുക്കം ഗാനരംഗങ്ങളുടെ സംവിധാനവും ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചു. ഹരി വേണുഗോപാൽ ആണ് റെക്കോർഡിങ് നിർവഹിച്ചത്. ശബ്ദമിശ്രണം: സുനീഷ് ബെൻസൺ. പാട്ട് ഇതിനം ആസ്വാദകർ ഏറ്റെടുത്തുകഴിഞ്ഞു.
English Summary:
Ganatheertham devotional song
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.