‘അവൾ ഒറ്റയ്ക്കാണ്, സ്വയം സ്നേഹിക്കുന്നു’; ഗ്ലാമർ ഫോട്ടോഷൂട്ടുമായി അഭയ ഹിരൺമയി
Mail This Article
ഹോട്ട് ലുക്കിൽ ഫോട്ടോ ഷൂട്ടുമായി ഗായിക അഭയ ഹിരൺമയി. ഓവർ സൈസ്ഡ് വൈറ്റ് ഷർട്ട് ധരിച്ചാണ് ഗായിക ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഗ്ലാമർ ലുക്കിലുള്ള ചിത്രങ്ങൾ കോർത്തിണക്കിയൊരുക്കിയ റീൽ അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ചുരുങ്ങിയ സമയത്തിനകം ഗായികയുടെ പോസ്റ്റ് വൈറലായിക്കഴിഞ്ഞു. ഗായികയുടെ ലുക്കിനെ പ്രശംസിച്ചും വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.
‘അതിജീവിക്കുകയാണ്. അവളുടെ ശരീരത്തിലേക്ക്, അവളുടെ ചിന്തകളിലേക്ക്, അവളുടെ പാതയിലേക്ക് ആർക്കും എത്താൻ കഴിയാത്ത സ്ത്രീയായി അവൾ മാറിയിരിക്കുന്നു. അവൾ ഒറ്റയ്ക്കാണ്, അവൾ ഒരു അദ്ഭുതമാണ്. അവൾ സ്വയം സ്നേഹിക്കുന്നു ആ സ്നേഹത്തിന്റെ തിളക്കം അവിടെ കാണാനാകും’, എന്ന അടിക്കുറിപ്പോടെയാണ് അഭയ ഹിരൺമയിയുടെ സമൂഹമാധ്യമ പോസ്റ്റ്.
പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ ഹിരൺമയി. അഭയയുടെ വസ്ത്രധാരണരീതി ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മുൻപും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗായിക പങ്കുവച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും അഭയ ഹിരൺമയി നൽകുന്നു.