സംഗീതം പഠിപ്പിച്ച പാഠം പങ്കുവച്ച് ഗോപി സുന്ദർ
Mail This Article
സംഗീതലോകത്തുനിന്നും നേടിയ തിരിച്ചറിവിനെക്കുറിച്ച് ഗോപി സുന്ദർ എഴുതിയ കുറിപ്പ് ശ്രദ്ധ നേടുന്നു. പാട്ടിനായും സിനിമയ്ക്കായും ചിലവഴിക്കുന്ന തുകയാണ് കലയെ നിർവചിക്കേണ്ടത് എന്ന പുതിയകാല ചിന്തകളെ വിമർശിക്കുകയാണ് ഗോപി സുന്ദർ. കുറിപ്പിനൊപ്പം തന്റെ ചെറുപ്രായത്തിലെ ചിത്രവും ഗോപി പങ്കുവച്ചിട്ടുണ്ട്.
ഗോപി സുന്ദറിന്റെ കുറിപ്പിന്റെ പൂർണരൂപം; ''വർഷങ്ങളായുള്ള സംഗീതലോകം എന്നെ പലതും പഠിപ്പിച്ചു. അതിൽ വേറിട്ട് നിൽക്കുന്ന ഒരു പാഠമുണ്ട്, സർഗാത്മകമായ സ്വാതന്ത്രമാണ് എല്ലാം എന്നതാണ് അത്. പ്രൊഡക്ഷൻ ബജറ്റുകൾ ഒരു പ്രോജെക്ടിനു രൂപം നൽകും. എന്നാൽ, ഹൃദയത്തിൽ നിന്നു സംസാരിക്കുന്ന ഒന്ന് സൃഷ്ടിക്കുമ്പോഴാണ് ആത്മസംതൃപ്തി ഉണ്ടാകുന്നത്. എൻ്റെ സൃഷ്ടിപരമായ കാഴ്ചപ്പാടിനെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന സിനിമകളാണ് എന്നെ ആകർഷിക്കുന്നത്. ബജറ്റ് അല്ല ആധികാരികമായി സംഗീതത്തിലൂടെ കഥ പറയുന്നവരെ ബഹുമാനിക്കുന്നവർക്കൊപ്പം ജോലി ചെയ്യുക എന്നതിലാണ് കാര്യം''