ADVERTISEMENT

ഗസലിന്റെ ആധാരം ഒരുപക്ഷേ വസൽ (സമാഗമം) അല്ലെങ്കിൽ ഫിറാക് (വിയോഗം അല്ലെങ്കിൽ പിരിയൽ) ആയിരിക്കണം. ലോകത്തുള്ള പല ശ്രേഷ്ഠ ഗസലുകളിലും ഈ രണ്ടും വികാരങ്ങളിൽ ഏതെങ്കിലും ഒന്നായിരിക്കും പ്രതിഫലിച്ചുനിൽക്കുക. ഓർമകൾ ഗസലാകുന്ന മാലയിൽ സന്തോഷവിരഹസമ്മിശ്രമായ ഒരു ഒത്തുചേരലാണ് സംഭവിക്കുന്നത്. വിരഹത്തിൽ സകലതും നഷ്‌ടപ്പെട്ടിരിക്കുന്ന ഒരു വ്യക്തി തന്റെ ഓർമകളുടെ തെരുവുകളിൽ അലയുകയാണ്, വിഷമത്തോടെയെങ്കിലും ആ ഓർമകളിൽ അൽപം സന്തോഷം കണ്ടെത്തികൊണ്ട്. ആ വഴി അദേഹത്തിന്റെ മനസ്സിന്റെ മുറിവുണക്കുമോ എന്നറിയില്ല... 

‘മൻ തൻ’ എന്ന ഗസൽ ആണ് ആസ്വാദകഹൃദയങ്ങളെ തഴുകി തലോടി കടന്നു പോകുന്നത്. പാട്ടിന് ഗോപികൃഷ്ണൻ വരികൾ കുറിച്ചിരിക്കുന്നു. സൂര്യ ശ്യാം ഗോപാൽ പാട്ടിനു സ്വരമായി. അനന്തരാമൻ ആണ് ഈണമൊരുക്കിയത്. പാട്ടിനെക്കുറിച്ചുള്ള ആശയവും അദ്ദേഹത്തിന്റേതു തന്നെ. ജിത്തു ഉമ്മൻ തോമസ് തബലയിൽ താളം പകർന്നു. ഷിമോൺ ജാസ്മിൻ റഷീദ് വയലിനിലും സുഭാഷ് ചേർത്തല പുല്ലാങ്കുഴലിലും ഈണമൊരുക്കി. 

അതിമനോഹര ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് ‘മൻ തൻ’ ആസ്വാദകർക്കു മുന്നിലെത്തിയത്. സിദ്ധാർഥ് ശ്രീനിവാസ് ഗാനരംഗങ്ങളുടെ സംവിധാനവും എഡിറ്റിങ്ങും നിർവഹിച്ചു. സായൂജ് സുരേഷ് ആണ് ഛായാഗ്രാഹകൻ. അനന്തരാമന്‍, അപർണ അനില്‍ എന്നിവർ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നു. 

‘മൻ തൻ’ ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധ നേടിക്കഴിഞ്ഞു. മികച്ച പ്രതികരണങ്ങളും ലഭിക്കുന്നുണ്ട്. വിരഹം, പ്രതീക്ഷ എന്നീ വികാരങ്ങളെ അതിന്റെ പൂർണതയിൽ പ്രേക്ഷകരിലേക്കെത്തിക്കാൻ പാട്ടിന്റെ പിന്നണിയിലുള്ളവർക്കു സാധിച്ചു എന്നുവേണം പറയാൻ.

English Summary:

Mann Tann Hindi ghazal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com