എല്ലാവർക്കും നന്ദി: മനസ്സ് നിറഞ്ഞു ആദിത്യനും അഞ്ജുവും
Mail This Article
×
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞു ഗായിക അഞ്ജു ജോസഫും ഭർത്താവ് ആദിത്യ പരമേശ്വരനും. വിവാഹത്തിന് നൽകിയ പിന്തുണയ്ക്കാണ് ഇരുവരും എല്ലാവരോടും സമൂഹമാധ്യമങ്ങൾ വഴി നന്ദി അർപ്പിച്ചത്.
''എന്റെ ആമസോൺ ഗ്രീൻ ഫോറെസ്റ്റിനെ ഞാൻ വിവാഹം ചെയ്തു. കുടുംബക്കാരും സുഹൃത്തുക്കൾക്കും ഒപ്പം എത്ര നല്ല ദിവസമായിരുന്നു അത്.എൻ്റെ ആളുകൾക്ക് നന്ദി. നിങ്ങളെയൊക്കെ ഞാൻ ഒരുപാടു സ്നേഹിക്കുന്നു. '' അഞ്ജു കുറിച്ചു.
കൂട്ടുകാർക്കായി ആദിത്യയെ അഞ്ജു പരിചയപ്പെടുത്തിയത് മുതൽ വല്ലാത്തൊരു സമാധാനവും സന്തോഷവുമാണ് തോന്നിയിരുന്നതെന്നു അഞ്ജുവിന്റെ കൂട്ടുകാർ കമന്റുകൾ രേഖപ്പെടുത്തി. നിരവധി പേരാണ്, ഇനി അഞ്ജുവിനു കരയേണ്ടി വരില്ലെന്നും , സന്തോഷമായിരിക്കൂ എന്നും കമന്റ് ചെയ്തത്.
English Summary:
Anju Joseph's Happy note on Wedding
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.