ADVERTISEMENT

കീര്‍ത്തി സുരേഷിന്‍റെ ബോളിവുഡ് അരങ്ങേറ്റമായ ബേബി ജോണ്‍ ചിത്രത്തിലെ 'നേന്‍ മടക്ക' എന്ന ഗാനത്തിനെ റിലീലാക്കിയിരിക്കുകയാണ് കൂട്ടുകാരികളായ തമന്നയും വാമിഖയും. പാട്ടിന്റെ ചുവടുകള്‍ക്ക് ഇരുവരും നൃത്തം വയ്ക്കുന്ന വിഡിയോ പങ്കുവച്ചത് വാമിഖയാണ്. 'ഈ കോമ്പോ എനിക്ക് ഇഷ്​ടപ്പെട്ടു' എന്നാണ് കീര്‍ത്തി റീലിന് കീഴെ കമന്‍റ് ചെയ്​തത്. 'ലവ് യു' എന്ന് തമ്മന്ന മറുപടിയും പറഞ്ഞു. 

അറ്റ്​ലി–വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഹിറ്റ് ചിത്രം തെരിയുടെ റീമേക്ക് എന്ന നിലയില്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്നു ചിത്രമാണ് ബേബി ജോണ്‍. ചിത്രത്തിലെ കീർത്തി സുരേഷിന്റെ സ്റ്റൈലും മേക്കോവറും വളരെ പെട്ടെന്നുതന്നെ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. തട്ടുപൊളിപ്പന്‍ സൗത്ത് ഇന്ത്യന്‍ സിനിമാഗാനമായാണ് ബോളിവുഡ് ചിത്രത്തിലെ ഈ പാട്ട് ഒരുക്കിയിരിക്കുന്നത്. തമന്‍ സംഗീതം നല്‍കിയിരിക്കുന്ന പാട്ട് ആലപിച്ചിരിക്കുന്നത് ദില്‍ജിത്ത് ദോസാന്‍ജും ധീയും ചേര്‍ന്നാണ്. 

കലീശ്വരനാണ് ബേബി ജോണ്‍ സംവിധാനം ചെയ്യുന്നത്. പ്രിയ അറ്റ്​ലി, ജ്യോതി ദേശ്​പാണ്ഡെ, മുറാദ് കേതാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിര്‍ ഹുസൈൻ, രാജ്‍പാല്‍ യാദവ്, സാന്യ മല്‍ഹോത്ര എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.‍

English Summary:

Wamika did reel for the song in Keerthis upcoming movie with Thamannah

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com