ADVERTISEMENT

മൂന്നാം വിവാഹബന്ധവും നിയമപരമായി അവസാനിപ്പിച്ച് ഗായിക ബ്രിട്നി സ്പിയേഴ്സ്. നടനും മോഡലുമായ സാം അസ്ഖാരിയുമായി വേർപിരിഞ്ഞതായി ഗായിക ഔദ്യോഗികമായി അറിയിച്ചു. 43ാം ജന്മദിനത്തിലാണ് ബ്രിട്ട്നി ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ വർഷം മേയിലാണ് ബ്രിട്നിയും സാം അസ്ഖാരിയും വേർപിരിയുന്നുവെന്ന വിവരം പുറത്തുവന്നത്. ഇപ്പോൾ ഇരുവരും നിയമനടപടികൾ പൂർത്തിയാക്കിയിരിക്കുകയാണ്. 

6 വർഷത്തെ പ്രണയത്തിനൊടുവിൽ 2022 ൽ ആയിരുന്നു ഇറാനിയൻ വംശജനായ സാം അസ്ഖാരിയുമായുള്ള ബ്രിട്നിയുടെ വിവാഹം. ബ്രിട്നിയുടെ മൂന്നാമത്തേയും അസ്ഖാരിയുടെ ആദ്യത്തേയും വിവാഹമായിരുന്നു ഇത്. ഈ ബന്ധത്തി‍ൽ കുട്ടികളില്ല. ബ്രിട്നിയേക്കാൾ 12 വയസ്സിന് ഇളയതാണ് സാം. 

2004 ല്‍ ജേസണ്‍ അലക്‌സാണ്ടറുമായിട്ടാണ് ബ്രിട്നിയുടെ ആദ്യവിവാഹം നടന്നത്. വെറും 55 മണിക്കൂറിനുള്ളില്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ഇരുവരും വേർപിരിഞ്ഞു. പിന്നീടാണ് സാം അസ്ഖാരിയുമായി ബ്രിട്നി പ്രണയത്തിലായതും അത് വിവാഹത്തിലേക്കെത്തിയതും.

English Summary:

Britney Spears becomes legally single on her 43rd birthday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com