‘ഒരുമിച്ച് കൂടുതൽ സന്തോഷം’; ഗോപി സുന്ദറിന്റെ നെഞ്ചോടു ചേർന്ന് മയോനി, ചിത്രങ്ങൾ വൈറൽ
Mail This Article
സുഹൃത്ത് മയോനി എന്ന പ്രിയ നായർക്കൊപ്പമുള്ള ഗോപി സുന്ദറിന്റെ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. കടൽത്തീരത്തിനു സമീപം മയോനിയെ നെഞ്ചോടു ചേർത്തു പിടിച്ചു നിൽക്കുന്ന ഗോപിയെ ആണ് ചിത്രങ്ങളിൽ കാണാനാവുക. വൈറ്റ് ക്രോഷേ ടോപ്പ് ആണ് മയോനി ധരിച്ചിരിക്കുന്നത്. ബ്ലാക് ആൻഡ് വൈറ്റ് ഷർട്ട് ആണ് ഗോപി സുന്ദറിന്റെ വേഷം.
‘ഒന്നിച്ച് കൂടുതൽ സന്തോഷം’ എന്ന അടിക്കുറിപ്പോടെ മയോനിയാണ് മനോഹര ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. ചുരുങ്ങിയ സമയത്തിനകം ചിത്രങ്ങൾ ശ്രദ്ധേയമായി. കമന്റ് ബോക്സ് ഓഫ് ചെയ്ത നിലയിലാണ്.
മയോനിയും ഗോപി സുന്ദറും പ്രണയത്തിലാണെന്ന തരത്തിൽ നേരത്തേ അഭ്യൂഹങ്ങളുണ്ടായിരുന്നു. മയോനിയെ ചേർത്തുപിടിച്ചുള്ള ചിത്രങ്ങൾ ഗോപി സുന്ദർ പങ്കുവച്ചതോടെയാണ് അത്തരത്തിൽ വാർത്തകൾ തലപൊക്കിയത്. എന്നാൽ വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. മാത്രവുമല്ല, ഒരുമിച്ചുള്ള ചിത്രങ്ങൾ പല ആവർത്തി പങ്കുവയ്ക്കുകയുമുണ്ടായി.
പതിവായി സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും പരിഹാസങ്ങളും നേരിടുന്ന സെലിബ്രിറ്റിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകുന്നത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.