ADVERTISEMENT

ആസ്വാദകഹൃദയങ്ങളിൽ ഇടം പിടിച്ച് ‘മഴമേഘം’ സംഗീത ആൽബം. പ്രവീൺ കുമാർ ഈണമൊരുക്കിയ ഗാനമാണിത്. ശിവകുമാർ വരികൾ കുറിച്ചു. ബൽറാം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഹരിമുരളി ഈ അതിമനോഹര മെലഡിയുടെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നു.

‘മഴമേഘം പെയ്യുന്ന കുളിരോ

മലർവാടി തഴുകുന്ന കാറ്റോ

ചൊടികളിലൊരു മോഹവും 

സിരകളിലനുരാഗവും

തൂമഞ്ഞിൽ നീരാടി വരൂ നീ

പ്രണയത്തിൻ മധു കി വരൂ നീ...’

ഡക്കാൻ മെലഡീസിന്റെ യൂട്യൂബ് ചാനൽ വഴി പുറത്തിറക്കിയ ‘മഴമേഘം’ ചുരുങ്ങിയ സമയത്തിനകം നിരവധി ആസ്വാദകരെ നേടി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. ആദ്യകേൾവിയിൽ തന്നെ പാട്ട് ഹൃദയങ്ങളിൽ ഇടം പിടിക്കുന്നു എന്ന് ആസ്വാദകർ കുറിക്കുന്നു. 

English Summary:

Mazhamegham musical album

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com