‘ഇടയൻ വരും...’; ഹൃദയങ്ങൾ കീഴടക്കി ഓഫ് റോഡിലെ പാട്ട്
Mail This Article
അപ്പാനി ശരത്, ഹരികൃഷ്ണൻ, നിയാസ് ബക്കർ, ജോസുകുട്ടി ജേക്കബ്, രോഹിത് മേനോൻ, നിൽജ.കെ.ബേബി, ഹിമാശങ്കരി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ ഷാജി സ്റ്റീഫൻ രചനയും സംവിധാനവും നിർവഹിക്കുന്ന ‘ഓഫ് റോഡ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകശ്രദ്ധ നേടുന്നു. ‘ഇടയൻ വരും’ എന്നു തുടങ്ങുന്ന പാട്ട് മനോരമ മ്യൂസിക് ആണ് പുറത്തിറക്കിയത്.
ഷാജി സ്റ്റീഫൻ വരികൾക്ക് കുറിച്ച പാട്ടിന് സുഭാഷ് മോഹൻരാജ് ഈണമൊരുക്കി. ബിജു നാരായണൻ ഗാനം ആലപിച്ചിരിക്കുന്നു. ‘ഇടയൻ വരും’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായിക്കഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളറിയിക്കുന്നത്. പാട്ടിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങിയപ്പോൾ തന്നെ വിഡിയോ പതിപ്പിനു വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു പ്രേക്ഷകർ.
റീൽസ് ആൻഡ് ഫ്രെയിംസിനു വേണ്ടി ബെൻസ് രാജ് നിർമിക്കുന്ന ചിത്രമാണ് ‘ഓഫ് റോഡ്’. സഞ്ജു മധു, അരുൺ പുനലൂർ, ഉണ്ണി രാജാ, രാജ് ജോസഫ്, ടോം സ്കോട്ട്, ലാൽ ജോസ്, അജിത് കോശി, ഗണേഷ് രംഗൻ, അല.എസ്.നയന തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.