ADVERTISEMENT

സംഗീതപരിപാടിക്കിടെ നടിമാരുടെ നൃത്തം വേണ്ടെന്ന നിലപാടുമായി ഗായകർ. അനൂപ് ജലോട്ട, ശങ്കര്‍ മഹാദേവന്‍, ഹരിഹരന്‍ എന്നിവരാണ് തങ്ങൾ പാടാനെത്തുന്ന വേദിയായ ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സിൽ നടിമാരായ നോറ ഫത്തേഹി, തമന്ന ഭാട്ടിയ എന്നിവരുടെ നൃത്തം നിരസിച്ചത്. പാട്ടിനാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അതിനിടെ നൃത്തം വേണ്ടെന്നും ഗായകർ വ്യക്തമാക്കി. 

അഹമ്മദാബാദ്, ഡല്‍ഹി, ഇൻഡോര്‍ എന്നിവിടങ്ങളില്‍ ഈ മാസമാണ് 'ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സ് പെര്‍ഫോമന്‍സ്' നടക്കുക. സംഗീതപരിപാടിയുടെ സംഘാടകനായ മനീഷ് ഹരിശങ്കറാണ് നോറ ഫത്തേഹിയുടേയും തമന്ന ഭാട്ടിയയുടേയും നൃത്തം കൂടി ഉള്‍പ്പെടുത്താമെന്നുള്ള നിര്‍ദേശം മുന്നോട്ടുവച്ചത്. എന്നാൽ അനൂപ് ജലോട്ടയും ശങ്കര്‍ മഹാദേവനും ഹരിഹരനും ഈ നിർദേശം തള്ളിക്കളയുകയായിരുന്നു.

ഇന്ത്യന്‍ സംഗീതത്തിന്റെ സമ്പന്നതയെ അതുല്യഗായകരിലൂടെ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുക എന്നതാണ് ത്രിവേണി: ത്രീ മാസ്‌റ്റേഴ്‌സിന്റെ ലക്ഷ്യം. സംഗീതപരിപാടിക്കിടെ നോറയുടേയും തമന്നയുടേയും നൃത്തം കൂടെ ഉൾപ്പെടുത്തിയാൽ പരിപാടി ലക്ഷ്യത്തിൽ നിന്നു വ്യതിചലിച്ചേക്കാം എന്ന് ഗായകർ അഭിപ്രായപ്പെട്ടു. തങ്ങളെ കൂടാതെ മറ്റ് കലാകാരന്‍മാരെയും വേദിയിലെത്തിക്കാൻ സംഘാടകര്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിൽ പരിപാടിയുടെ മൂല്യവുമായി ചേർന്നുപോകുന്ന സംഗീതജ്ഞർ മാത്രം മതിയെന്നും മൂവരും പറഞ്ഞു.

അതേസമയം, നോറ ഫത്തേഹി, തമന്ന എന്നിവരുടെ മാനേജര്‍മാരെ ബന്ധപ്പെട്ടതായി മനീഷ് ഹരിശങ്കര്‍ വ്യക്തമാക്കി. സംഭവത്തിൽ നോറയുടെയും തമന്നയുടെയും ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com