മണ്ഡലകാലത്തിന്റെ പുണ്യം നിറച്ച് ‘അയ്യാ ശ്രീശബരീശാ...’; മനം നിറഞ്ഞ് പ്രേക്ഷകർ
Mail This Article
മണ്ഡലകാലത്തിന്റെ പുണ്യം നിറച്ച് ‘അയ്യാ ശ്രീശബരീശാ...’ സംഗീത വിഡിയോ. ജഗേഷ് വരികൾ കുറിച്ച ഗാനമാണിത്. ആർ.രഘുപതി പൈ ഈണമൊരുക്കി. പിന്നണി ഗായകൻ സുദീപ് കുമാർ ആണ് ഗാനം അതിമനോഹരമായി ആലപിച്ചിരിക്കുന്നത്. മാത്യു.ടി.ഇട്ടി ഓർക്കസ്ട്രേഷൻ നിർവഹിച്ചു. അനിൽ.എം.അർജുൻ ആണ് പാട്ടിന്റെ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചത്. അഭിലാഷ് ഉണ്ണി എഡിറ്റ് ചെയ്തു.
‘അയ്യാ അയ്യാ അയ്യാ അയ്യാ അയ്യപ്പാ
നീ വാഴും മലയേറി വരുന്നേനപ്പാ
കല്ലും മുള്ളും താണ്ടീടുമ്പോൾ
കാട്ടാനക്കൂട്ടം കണ്ടാൽ
എന്നുള്ളിൽ നീ നിറയും ഭയമില്ലപ്പാ...’
ശബരിമല ദർശനത്തിന്റെ ഹൃദ്യമായ കാഴ്ചകൾ കോർത്തിണക്കിയൊരുക്കിയ ‘അയ്യാ ശ്രീശബരീശാ...’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. പാട്ട് ആദ്യ കേൾവിയിൽ തന്നെ മനസ്സിൽ പതിയുന്നുവെന്നാണ് ആസ്വാദകപക്ഷം. സുദീപിന്റെ ആലാപനത്തെയും നിരവധി പേർ പ്രശംസിച്ചു. മുൻപും രഘുപതി പൈ ഈണം പകർന്ന ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.