‘മേലെ മാമലയിൽ വാഴുമയ്യപ്പാ...’; ഹൃദയങ്ങൾ കീഴടക്കി അയ്യപ്പഭക്തിഗാനം
Mail This Article
×
മണ്ഡലകാലത്തിന്റെ പുണ്യം പകർന്ന് ‘മേലെ മാമലയിൽ’ അയ്യപ്പഭക്തിഗാനം. സിനിമാ സംഗീതത്തിൽ സാന്നിധ്യമറിയിച്ച ഭൂമി ആണ് പാട്ടിന് ഈണം പകർന്ന് ആലപിച്ചത്. അശ്വിൻ കൃഷ്ണ വരികൾ കുറിച്ചു. പാട്ട് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. താളഭംഗിയും രാഗസമയോജിതമായ സംഗീതശൈലിയും കൊണ്ട് പ്രേക്ഷക ഹൃദയങ്ങളെ കീഴടക്കുകയാണ് ഗാനം.
‘മേലെ മാമലയിൽ വാഴുമയ്യപ്പാ
കാണാനടിയങ്ങൾ വരുന്നു അയ്യപ്പാ
പാടിടുന്നു അയ്യന്റെ ഗീതകങ്ങൾ
എന്നുമെന്നും എന്നുള്ളിൽ സ്വാമി മാത്രം...’
ഭക്തിസാന്ദ്രമായ കാഴ്ചകൾ കൂടി സമന്വയിപ്പിച്ചാണ് ‘മേലെ മാമലയിൽ’ പ്രേക്ഷകർക്കു മുന്നിലെത്തിയത്. ബിലഹരി ഗാനരംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നു. സൂരജ് സന്തോഷ് ഗാനചിത്രീകരണവും വിഷ്ണു നാരായണൻ എഡിറ്റിങ്ങും നിർവഹിച്ചു. കളറിസ്റ്റ്: രഞ്ജിത് സുരേന്ദ്രൻ.
English Summary:
Mele Maamalayil Ayyappa Song
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.