'കില്ലർ ഓൺ ദ് ലൂസ്'; ട്രെൻഡിങ്ങിൽ ഇടം നേടി റൈഫിള്‍ ക്ലബിലെ പാട്ട്
Mail This Article
ഒ.പി.എം സിനിമാസിന്റെ ബാനറിൽ ആഷിഖ് അബു സംവിധാനം ചെയ്യുന്ന 'റൈഫിള്‍ ക്ലബി'ലെ പുതിയ ഗാനം പുറത്തിറങ്ങി. 'കില്ലർ ഓൺ ദ് ലൂസ്' എന്ന പാട്ടിന്റെ ലിറിക്കൽ വിഡിയോ ആണ് അണിയറപ്രവർത്തകർ റിലീസ് ചെയ്തത്. ഇമ്പാച്ചി വരികൾ കുറിച്ച് ഗാനം ആലപിച്ചു. റെക്സ് വിജയനാണ് ഈണമൊരുക്കിയത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ട് ട്രെൻഡിങ്ങിലും ഇടം പിടിച്ചു കഴിഞ്ഞു.
ഒ.പി.എം സിനിമാസിനു വേണ്ടി ആഷിഖ് അബു, വിൻസന്‍റ് വടക്കൻ, വിശാൽ വിൻസന്റ് ടോണി എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രമാണ് 'റൈഫിള്‍ ക്ലബ്'. ദിലീഷ് കരുണാകരനും ശ്യാം പുഷ്കരനും സുഹാസും ചേർന്ന് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു.
ദിലീഷ് പോത്തൻ, അനുരാഗ് കശ്യപ്, വാണി വിശ്വനാഥ്, സുരേഷ് കൃഷ്ണ, സുരഭി ലക്ഷ്മി, വിഷ്ണു അഗസ്ത്യ, വിനീത് കുമാർ, ഹനുമാൻകൈൻഡ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ഒപ്പം വിജയരാഘവൻ, റാഫി, സെന്ന ഹെഗ്‌ഡെ, ദർശന രാജേന്ദ്രൻ, ഉണ്ണിമായ പ്രസാദ്, പ്രശാന്ത് മുരളി, നടേഷ് ഹെഗ്‌ഡെ, പൊന്നമ്മ ബാബു, രാമു, നിയാസ് മുസലിയാർ, സജീവ് കുമാർ, പിരമൾ ഷായിസ്, കിരൺ പീതാംബരൻ, റംസാൻ മുഹമ്മദ്, നവനി ദേവാനന്ദ് തുടങ്ങിയവർ അണിനിരക്കുന്ന ചിത്രമാണ് 'റൈഫിള്‍ ക്ലബ്'. ഡിസംബർ 19ന് ചിത്രം പ്രദർശനത്തിനെത്തും.