‘അമ്പോ ഒറിജിനൽ മാറി നിൽക്കും’; ത്രസിപ്പിച്ച് ഹൻസികയുടെ ‘കിസ്സിക്’, മെയ്വഴക്കത്തിൽ അതിശയിച്ച് ആസ്വാദകർ!
Mail This Article
പുഷ്പയിലെ ട്രെൻഡിങ് പാട്ട് കിസ്സിക്കിനൊപ്പം തകർപ്പൻ ചുവടുകളുമായി നടൻ കൃഷ്ണകുമാറിന്റെ ഇളയ മകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ഹന്‍സിക കൃഷ്ണ. ഗാനരംഗത്തിൽ നടി ശ്രീലീലയുടെ ലുക്ക് അതേപടി അനുകരിച്ചാണ് ഹൻസിക വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്.
‘നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയുണ്ട്’ എന്ന ചോദ്യത്തോടെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച റീൽ ചുരുങ്ങിയ സമയം കൊണ്ട് വൈറലായി. ദശലക്ഷക്കണക്കിന് ആളുകൾ ഇതിനകം വിഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. ഹൻസികയുടെ മെയ്‌വഴക്കം അതിശയിപ്പിക്കുന്നു എന്നാണ് ആസ്വാദകരുടെ വിലയിരുത്തൽ. ‘അമ്പോ ഒറിജിനൽ മാറി നിൽക്കുമല്ലോ’ എന്നാണ് ഒരാളുടെ കമന്റ്.
പുഷ്പ 2നു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘കിസ്സിക്’. സുഭലഷിണി ഗാനം ആലപിച്ചു. ചന്ദ്രബോസിന്റേതാണു വരികൾ. ശ്രീലീലയുടെ ത്രസിപ്പിക്കും പ്രകടനമാണ് പാട്ടിന്റെ മുഖ്യാകർഷണം. ‘പുഷ്പ’യിലെ ഹോട്ട് നമ്പറിനായി ശ്രീലീല 3 കോടിയാണ് പ്രതിഫലമായി വാങ്ങിയത്. ‘ഗുണ്ടൂര്‍ കാരം’ എന്ന ചിത്രത്തിലെ കുര്‍ച്ചി മടത്തപ്പെട്ടി എന്ന ഗാനത്തിലൂടെ പ്രേക്ഷശ്രദ്ധ നേടിയ നടിയാണ് ശ്രീലീല.