മണവാട്ടിപ്പെണ്ണായി ഒരുങ്ങി അഭയ ഹിരൺമയി; ഗ്ലാമർ ലുക്കിലുള്ള കൂടുതൽ ചിത്രങ്ങൾ പുറത്ത്
Mail This Article
മണവാട്ടിപ്പെണ്ണായി ഒരുങ്ങിയതിന്റെ കൂടുതൽ ചിത്രങ്ങൾ പങ്കുവച്ച് ഗായിക അഭയ ഹിരൺമയി. ഗ്ലാമർ ലുക്കിലാണ് അഭയ ക്യാമറയ്ക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടത്. വെള്ള നിറത്തിലുള്ള മിഡിൽ സ്ലിറ്റഡ് സ്ലീവ്‌ലെസ് ഗൗണിൽ സിംപിൾ ലുക്കിൽ ആണ് അഭയ എത്തിയത്. ഗൗണിന് ഡീപ് വി നെക് നൽകിയിരിക്കുന്നു.
വൈറ്റ് തീമിലുള്ള ചിത്രങ്ങളാണ് അഭയ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ന്യൂഡ് മേക്കപ്പിൽ സിംപിൾ ആയി അഭയ തിളങ്ങി. നക്ഷത്ര രൂപത്തിലുള്ള കമ്മലും വെള്ളക്കല്ലുകൾ പതിച്ച മോതിരവും മാത്രമാണ് ആഭരണമായി അണിഞ്ഞത്. സ്മോക്കി ഐസ് ഗായികയുടെ ഭംഗി കൂട്ടി. കയ്യിൽ വെളുത്ത പൂക്കൾ കൊണ്ടൊരുക്കിയ ബൊക്കേയും പിടിച്ചിരിക്കുന്നു.
വാസൻ ആണ് അഭയയെ സിംപിൾ മേക്കപ്പിൽ കൂടുതൽ സുന്ദരിയാക്കിയത്. അരുൺ മോഹൻ ചിത്രങ്ങൾ പകർത്തി. കഴിഞ്ഞ ദിവസമാണ് ഗായിക ക്രിസ്ത്യൻ ബ്രൈഡ് ലുക്കിലുള്ള ചിത്രങ്ങൾ പങ്കുവച്ചത്. അത് ചർച്ചയായതോടെ കൂടുതൽ ചിത്രങ്ങൾ പോസ്റ്റ് ചെയ്യുകയായിരുന്നു.
പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ ഹിരൺമയി. അഭയയുടെ വസ്ത്രധാരണരീതി ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മുൻപും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗായിക പങ്കുവച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും അഭയ ഹിരൺമയി നൽകാറുണ്ട്.