അമ്പോ എന്താ എനർജി! ട്രെൻഡിങ് പാട്ടിനു ചുവടുവച്ച് ബിജുക്കുട്ടനും മകളും, വൈറൽ
Mail This Article
മകൾ ലക്ഷ്മിക്കൊപ്പം ട്രെൻഡിങ് പാട്ടിന് ചുവടു വച്ച് നടൻ ബിജു കുട്ടൻ. അല്ലു അർജുൻ ചിത്രം പുഷ്പ 2ലെ ‘പീലീങ്സ്’ എന്ന പാട്ടിനൊപ്പമാണ് ഇരുവരുടെയും തകർപ്പൻ പ്രകടനം. മുണ്ടും ഷർട്ടും ധരിച്ചാണ് ബിജുക്കുട്ടൻ വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ബാഗി ജീൻസും ടീ–ഷർട്ടുമാണ് മകളുടെ വേഷം.
വീട്ടിലെ സ്വീകരണമുറിയിൽ വച്ചാണ് ഇരുവരും റീൽ ഷൂട്ട് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ വിഡിയോയ്ക്കു നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്. അച്ഛന്റെയും മകളുടെയും ചടുലതയും മെയ്‌വഴക്കവും അതിശയിപ്പിക്കുന്നുവെന്നാണ് ലഭിക്കുന്ന കമന്റുകളിൽ ഏറെയും.
പുഷ്പ 2നു വേണ്ടി ദേവി ശ്രീ പ്രസാദ് ഈണമൊരുക്കിയ ഗാനമാണ് ‘പീലിങ്സ്’. ശങ്കർ ബാബുവും ലക്ഷ്മി ദാസയും ചേർന്നു ഗാനം ആലപിച്ചു. സിജു തുറവൂർ ആണ് പാട്ടിന്റെ മലയാളം പതിപ്പിനു വരികൾ കുറിച്ചത്. 5 കോടിയിലധികം പ്രേക്ഷകരെയാണ് പാട്ട് ഇതിനകം സ്വന്തമാക്കിയത്. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പാട്ടിനൊപ്പം റീലുമായി എത്തുകയും ചെയ്തു.