‘മെഴുതിരി നിലവെഴും പാതിരാ’; പുതുമകളുമായി ഒരു ക്രിസ്മസ് ഗാനം
Mail This Article
×
മെഴുതിരി നിലവെഴും പാതിരാ
നനുനനെ വിരയണ് താരകാ
പിറവിയിൽ കുളിരണ ഭൂമികാ
ഒരുമൊഴിയുരുവിടും ഗ്ലോറിയാ
യൂ ആർ പ്രോഡക്ഷൻസിന്റെ ബാനറിൽ, ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് ഉദയ് രാമചന്ദ്രൻ സംഗീതം നല്‍കി ബിനു മല്ലശ്ശേരി ആലപിച്ച ക്രിസ്മസ് ഗാനം ആരാധകശ്രദ്ധ നേടുന്നു. സങ്കീർത്തനം എന്ന ആൽബത്തിലേതാണ് ഈ ഗാനം. എബി സാൽവിൻ തോമസ് ആണ് ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ നിർവഹിച്ചിരിക്കുന്നത്.
ക്രിസ്മസിന്റെ സന്തോഷവും ഭക്തിസാന്ദ്രമായ അന്തരീക്ഷവും പകർത്തിവച്ചിരിക്കുന്ന വരികൾക്ക് അനുയോജ്യമായ സംഗീതമാണ് നൽകിയിരിക്കുന്നത്. മികച്ച പ്രതികരണമാണ് ഗാനത്തിന് സമൂഹമാധ്യമങ്ങളിൽ നിന്നു ലഭിക്കുന്നത്. പുതുമയുള്ള ക്രിസ്മസ് ഗാനമെന്നാണ് ആസ്വാദകരുടെ കമന്റ്.
English Summary:
New Christmas Song 'Sangeerthanam' Released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.