ADVERTISEMENT

മണ്ഡലകാലത്തിന്റെ പുണ്യം നിറച്ച് ‘അകതാരില്‍ എന്നയ്യന്‍’ എന്ന സംഗീത വിഡിയോ. പി.അയ്യപ്പദാസ് ആണ് പാട്ടിനു ഭക്തിസാന്ദ്രമായ വരികൾ കുറിച്ചത്. ജിതിൻ മാത്യു ഈണമൊരുക്കിയ ഗാനം ബിനോയ് ജോണി ആലപിച്ചു. ‘അകതാരില്‍ എന്നയ്യന്‍’ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. ആദ്യകേൾവിയിൽത്തന്നെ പാട്ട് മനസ്സിൽ പതിയുന്നുവെന്ന് ആസ്വാദകർ കുറിക്കുന്നു. 

‘കാനനത്തിൽ കാറ്റ് മൂളി സ്വാമി ശരണം

അടിയന്റെ നെഞ്ചിലെന്നും സ്വാമി ശരണം

അഴലിന്റെ അല നീക്കാൻ അഖിലാണ്ഡ 

ബ്രഹ്മത്തിൽ നിറയുന്നു സ്വാമി ശരണം...’

ഗാനം ആലപിച്ച ബിനോയ് ജോണി തന്നെയാണ് ‘അകതാരില്‍ എന്നയ്യന്‍’ നിർമിച്ചിരിക്കുന്നതും. പശ്ചാത്തലസംഗീതം: ബിജിഎം: ബോബി സാം. ജിന്റോ ജോണ്‍ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു. ഭക്തിയുടെ നിറക്കാഴ്ചകളുമായി പ്രേക്ഷകർക്കു മുന്നിലെത്തിയ പാട്ടിന്റെ എഡിറ്റിങ് നിർവഹിച്ചത് സുധി മോഹന്‍ ആണ്. വോക്കല്‍ റെക്കോര്‍ഡിങ്: റിജു കെ. രാജു. ആദര്‍ശ് ഭുവനേശ്, ഷൈജു അടൂര്‍, ജോബി മാത്യു എന്നിവരുടേതാണ് പാട്ടിന്റെ ആശയം. പോസ്റ്ററും ടൈറ്റിലും ഒരുക്കിയത് ജയന്‍ ജനാര്‍ദ്ദന്‍. 

English Summary:

Akatharil Ennayyan devotional song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com