ADVERTISEMENT

ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശവുമായി ഒരു ക്രിസ്മസ് കാലം കൂടി ആഗതമായി. ആഘോഷങ്ങൾക്കു പകിട്ടേകാൻ ക്രിസ്മസ് ഈണങ്ങളും നെഞ്ചോരമെത്തിക്കഴിഞ്ഞു. അക്കൂട്ടത്തിൽ ശ്രദ്ധ നേടുകയാണ് ‘നക്ഷത്രക്കുഞ്ഞ്’ എന്ന ഗാനം. 

‘പുൽക്കൂടൊരുക്കി ഞാൻ കാത്തിരുന്നു

ഉണ്ണി ഈശോയെ കാണുവാനായ്

അൾത്താര മുന്നിൽ ഞാൻ നോക്കി നിന്നു

ചിരിതൂകും ഉണ്ണിയെ കേൾക്കുവാനായ്....’

അജു കഴക്കൂട്ടം ആണ് പാട്ടിനു വരികൾ കുറിച്ചത്. ആർ.രഘുപതി പൈ ഈണമൊരുക്കിയ ഗാനം ദേവനന്ദ പൈ ആലപിച്ചു. ദേവനന്ദ തന്നെയാണ് ഗാനരംഗത്തിൽ പ്രത്യക്ഷപ്പെടുന്നതും. 

ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായ പാട്ടിനു മികച്ച പ്രേക്ഷകസ്വീകാര്യതയാണു ലഭിക്കുന്നത്. ബി.ടി.അനിൽ കുമാറിന്റേതാണ് ‘നക്ഷത്രക്കുഞ്ഞ്’ എന്ന പാട്ടിന്റെ ആശയം. എലിബിൻ ബേയർ ഓർക്കസ്ട്രേഷൻ നിർവഹിച്ചു. എഡിറ്റിങ്: അഭിലാഷ് ഉണ്ണി. 

English Summary:

Nakshathrakkunju christmas song

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com