ADVERTISEMENT

അനുഗൃഹീത ഗായകൻ മുഹമ്മദ് റഫിയുടെ നൂറാം ജന്മവാർഷികത്തിൽ അദ്ദേഹത്തെ ഓർമിച്ച് മനോജ് കെ ജയൻ. അഞ്ചു വർഷം മുൻപ് മുഹമ്മദ് റഫിയുടെ വീട് സന്ദർശിച്ച ഒാർമകൾ പങ്കുവയ്ക്കുകയായിരുന്നു മനോജ് കെ ജയൻ. ആ ദിവസം പകർത്തിയ ചിത്രങ്ങളോടൊപ്പമാണ് മനോജ് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. 

‘ഇന്ന് ഭാരതം കണ്ട മഹാപ്രതിഭ, അനശ്വര ഗായകൻ മുഹമ്മദ് റാഫി സാബിന്റെ നൂറാം ജന്മദിനം. 5 വർഷം മുമ്പ്  ആരാധന കൊണ്ട്, അദ്ദേഹത്തിന്റെ വീട് സന്ദർശിക്കുകയും, അദ്ദേഹം ഉപയോഗിച്ചിരുന്ന ഫിയറ്റ് കാറിന്റെ മുൻപിൽ നിന്ന് ഒരു ഫോട്ടോ എടുക്കുകയും ചെയ്തത് എന്റെ ജീവിതത്തിലെ വലിയ ഭാഗ്യമായി കരുതുന്നു’ മനോജ് കെ ജയൻ എഴുതി.

വിഖ്യാത സംഗീതജ്ഞരായ ജയവിജയന്മാരിലെ ജയന്റെ മകനായ മനോജ് കെ ജയനും സംഗീത ആസ്വാദകനും ഗായകനുമാണ്. റഫിയുടെ പാട്ടുകൾ നേരമ്പോക്കിന് പാടി നടന്ന കാലം ഇതിനു മുൻപും മനോജ് ഓർമിച്ചെടുത്തിട്ടുണ്ട്.

English Summary:

Manoj K Jayan in memory of Muhammad Rafi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com