ADVERTISEMENT

പുഷ്പ 2വിലെ  ട്രെൻഡിങ് ഗാനത്തിന് ചുവടുവച്ച് നടി ആര്യ ബഡായിയും സഹോദരി അഞ്ജനയും. ഇരുവരുടെയും ചടുലമായ നൃത്തം സമൂഹമാധ്യമത്തിൽ പെട്ടെന്നുതന്നെ വൈറലാവുകയായിരുന്നു. 

''ഇതാ അവതരിപ്പിക്കുന്നു; ഡാൻസിങ് സിസ്റ്റേഴ്സ്'' എന്ന അടിക്കുറിപ്പോടുകൂടിയാണ് ആര്യ നൃത്തത്തിന്റെ വിഡിയോ പങ്കുവച്ചത്. നിരവധി പേരാണ് ഇരുവരുടെയും പെർഫോമൻസ് ഗംഭീരമാണ് എന്ന കമന്റുമായി എത്തുന്നത്. 

അനിയത്തിയാണ് തന്റെ ഗൈഡും കാവൽ മാലാഖയുമെന്ന് ആര്യ മുൻപ് പറഞ്ഞിരുന്നു. ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടത്തിലും താങ്ങായും തുണയായും നിന്നത് അഞ്ജനയാണെന്നും ആര്യ പറഞ്ഞിരുന്നു.

English Summary:

Arya Badi's dance reel with sister went viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com