കിളികൾ ഇല്ലേ? ചുട്ട മറുപടിയുമായി ഗോപി സുന്ദർ
Mail This Article
സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രത്തിനു താഴെ പരിഹാസ കമന്റുമായെത്തിയ വ്യക്തിക്ക് മറുപടി നൽകി സംഗീതസംവിധായകൻ ഗോപി സുന്ദർ. ഒരു ജീപ്പിനൊപ്പം ഒറ്റയ്ക്ക് പുഞ്ചിരിച്ചു നിൽക്കുന്ന ചിത്രം ഗോപി സുന്ദർ പങ്കുവച്ചിരുന്നു. അതിനു താഴെയാണ് ഗോപി സുന്ദറിനെ പരിഹസിക്കുന്ന തരത്തിലുള്ള കമന്റ് പ്രത്യക്ഷപ്പെട്ടത്.
‘അണ്ണാ, കിളികൾ ഒന്നും ഇല്ലേ,?’ എന്നായിരുന്നു ഒരാൾ ഇട്ട കമന്റ്. വൈകാതെ ഗോപി സുന്ദറിന്റെ മറുപടിയും വന്നു. ‘ഈ കാട്ടിൽ ഒരുപാട് കിളികളും പക്ഷികളും മൃഗങ്ങളും ഉണ്ട്,’ ഗോപി സുന്ദർ കുറിച്ചു.
വ്യക്തിജീവിതത്തിന്റെ പേരിൽ നിരവധി വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് ഗോപി സുന്ദർ. തന്റെ മുൻ പ്രണയബന്ധങ്ങളുടെയും വേർപിരിയലുകളുടെയും പേരിലാണ് പലപ്പോഴും അദ്ദേഹം സൈബർ ആക്രമണങ്ങൾക്കു വിധേയനാകാറുള്ളത്. സുഹൃത്തുക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുമ്പോൾ ഗോപി ശക്തമായ ഭാഷയിൽ പ്രതികരിക്കാറുമുണ്ട്.