ജീൻസിലെ ഗാനത്തിന് ചുവടു വച്ച് ലണ്ടനിൽ; ദിയ ഗർഭിണി ആണോയെന്ന് ആരാധകർ
Mail This Article
ജീൻസിലെ ഗാനത്തിന് ചുവടു വച്ച് ദിയ കൃഷ്ണയും പങ്കാളി അശ്വിൻ ഗണേഷും. ലണ്ടൻ യാത്രയ്ക്കിടെയാണ് തമിഴിലെ സൂപ്പർഹിറ്റ് ഗാനത്തെ അനുകരിച്ച് ഇരുവരും ചുവടു വച്ചത്. എ.ആർ റഹ്മാൻ ഈണമിട്ട ഗാനത്തിന്റെ ദൃശ്യങ്ങളിൽ പ്രശാന്തും ഐശ്വര്യ റായ് ബച്ചനുമാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ രംഗത്തിൽ കാണിക്കുന്ന അതേ ചുവടുകളും ഷോട്ടുകളും പുനഃസൃഷ്ടിച്ചാണ് ദിയയും അശ്വിനും വിഡിയോ ഒരുക്കിയത്.
രസകരമായ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ദിയ കൃഷ്ണ ഗർഭിണിയാണോ എന്ന സംശയമാണ് കമന്റുകളിൽ നിറയെ. പലരും ഇക്കാര്യം ആവർത്തിച്ചു ചോദിക്കുന്നുമുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളിൽ ദിയയുടെ ഡാൻസ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.
ഈയടുത്താണ് നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻഫ്ലുവൻസറുമായ ദിയ വിവാഹിതയായത്. ദീർഘകാലസുഹൃത്തായിരുന്ന അശ്വിൻ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്. ഇരുവരും അവരുടെ സ്വകാര്യജീവിതത്തിലെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സമൂഹമാധ്യമങ്ങളിൽ ഒരുപാട് ആരാധകരുള്ള ദമ്പതികളാണ് ദിയയും അശ്വിനും. ഇരുവരുടെ ഡാൻസ് വിഡിയോകൾക്കും ആരാധകർ ഏറെയുണ്ട്.