അഴകളവുകളെയും പോരായ്മകളെയും സ്നേഹിക്കുക: ഗോപി സുന്ദർ പാട്ടിനൊപ്പം അഭയ ഹിരൺമയി
Mail This Article
ഗോപി സുന്ദർ ഇൗണം നൽകിയ ‘സുന്ദരിപ്പെണ്ണെ’ എന്ന പാട്ടിനൊപ്പം അഭയ ഹിരണ്മയി പങ്കുവച്ച കുറിപ്പും ചിത്രവും ശ്രദ്ധ നേടുന്നു.നിങ്ങളുടെ അഴകളവുകളെയും പോരായ്മകളെയും സ്നേഹിക്കാനാണ് ഹ്രസ്വമായ കുറിപ്പിലൂടെ അഭയ ആഹ്വാനം ചെയ്യുന്നത്. വലിയ ജാലകങ്ങളിലൂടെ പുറത്തേക്കു നോക്കി നിൽക്കുന്ന ചിത്രങ്ങളും അഭയ പങ്കുവച്ചിട്ടുണ്ട്.
‘തടസങ്ങളില്ലാതെ ഒഴുകുക. നിങ്ങളുടെ ഉള്ളിലെ സ്ത്രീ ഒരു നദി പോലെ ഒഴുകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങളുടെ അഴകളവുകളെയും പോരായ്മകളെയും സ്നേഹിക്കുക. അപ്പോഴെ നിങ്ങളുടെ യഥാർത്ഥ ശക്തി എന്താണെന്ന് നിങ്ങൾ തിരിച്ചറിയൂ’ അഭയ ഹിരണ്മയി കുറിപ്പിങ്ങനെ.
പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ ഹിരൺമയി. അഭയയുടെ വസ്ത്രധാരണരീതി ഏറെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. മുൻപും ഗ്ലാമർ ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഗായിക പങ്കുവച്ചിട്ടുണ്ട്. വസ്ത്രത്തിന്റെ പേരിൽ വിമർശിക്കുന്നവർക്ക് കുറിക്കു കൊള്ളുന്ന മറുപടിയും അഭയ ഹിരൺമയി നൽകാറുണ്ട്.