ശ്രദ്ധനേടി ‘ഇരുമുടി ചൂടി’ ആൽബം
Mail This Article
×
റെഡ് മൂവീസിന്റെ ബാനറിൽ കെ.പി. പ്രസാദ് അണിയിച്ചൊരുക്കിയ പുതിയ സംഗീത അയ്യപ്പ ആൽബമാണ് ഇരുമുടി ചൂടി. രമേശ് ഇളമണിന്റെ ഗാനരചനയ്ക്ക് ചന്ദ്രൻ പാമ്പാടി സംഗീതം നിർവഹിച്ചിരിക്കുന്നു. ആലാപനം ജി. വേണുഗോപാൽ. ഛായാഗ്രഹണം ആഷ്ബിൻ അയ്മനവും, ചിത്രസംയോജനം ജയകൃഷ്ണൻ റെഡ് മൂവീസും നിർവഹിച്ചിരിക്കുന്നു.
കലാസംവിധാനം അജിത്ത് പുതുപ്പള്ളി, സഹസംവിധാനം നിരഞ്ജൻ കെ. പ്രസാദ്, ഡിസൈൻ ബോസ് മാലം. ഈ മ്യൂസിക് ആൽബത്തിൽ മുഖ്യ വേഷം ചെയ്തിരിക്കുന്നത് ബിജോ കൃഷ്ണൻ ആണ്.
ജയകൃഷ്ണൻ, നിസാർ കെ .എം, സോമശേഖരൻ, ദീപു, സാബു പി. പി, ജിത, മകരശി എന്നിവരും അഭിനയിച്ചിട്ടുണ്ട്. ഡിസംബർ 26ന് റിലീസ് ചെയ്ത ആൽബം ജന മനസ്സുകളിൽ എത്തിക്കഴിഞ്ഞു.
English Summary:
Irumudi Choodi | Ayyappa Devotional Album
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.