ADVERTISEMENT

ഗായകൻ അർമാൻ മാലിക് വിവാഹിതനായി. ആഷ്ന ഷ്റോഫാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.  വിവാഹചിത്രങ്ങൾ തന്റെ ഇൻസ്റ്റഗ്രാം പേജിൽ അർമാൻ പങ്കുവെച്ചു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.

' നീയാണെന്റെ ആലയം" എന്ന ക്യാപ്ഷനൊപ്പമാണ് വിവാഹത്തിന്റെ ചിത്രങ്ങൾ അർമാൻ പങ്കുവെച്ചിരിക്കുന്നത്. പേസ്റ്റൽ നിറത്തിലുളള ഷെർവാണി സ്യൂട്ടാണ് അർമാന്റെ വേഷം. ഓറഞ്ച് നിറത്തിലുളള ലെഹങ്കയിലാണ് ആഷ്ന വിവാഹവേദിയിലെത്തിയത്. 2023 ഓഗസ്റ്റിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

വജാ തും ഹോ, അലൈ, വൈകുണ്ഠപുരമുലോ എന്ന ചിത്രത്തിലെ ബുട്ട ബൊമ്മ തുടങ്ങി ഹിറ്റ് ഗാനങ്ങൾ അർമാൻ ആലപിച്ചിട്ടുണ്ട്. ഫാഷൻ, ബ്യൂട്ടി ബ്ലോഗറും യൂട്യൂബറുമാണ് ആഷ്ന

English Summary:

Arman Malik and Ashna wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com