‘പപ്പ ഇടയിൽ കയറി വന്നു’; ജാൻവിയുടെയും ഖുഷിയുടെയും റീൽ വിഡിയോയിൽ ബോണി കപൂറിന്റെ രസികൻ എൻട്രി
Mail This Article
ട്രെൻഡിങ് പാട്ടിനൊപ്പം റീൽ വിഡിയോയുമായി ജാൻവി കപൂറും ഖുഷി കപൂറും. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. പാട്ടിലെ ഹുക്ക് സ്റ്റെപ്പുകൾ അനുകരിക്കുന്ന ജാൻവിക്കും ഖുഷിക്കും പിന്നിൽ പിതാവ് ബോണി കപൂറും പ്രത്യക്ഷപ്പെടുന്നുണ്ട്.
‘ലവ്യാപ’ എന്ന ചിത്രത്തിലെ പാട്ടിനൊപ്പമാണ് ജാൻവിയുടെയും ഖുഷിയുടെയും റീൽ. ‘പ്രണയിക്കാനാണ് വന്നത്, പക്ഷേ പപ്പ ഇടയിൽ കയറി വന്നു’ എന്ന സരസമായ അടിക്കുറിപ്പോടെ ഖുഷിയാണ് റീൽ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ലവ്യാപ എന്ന ഹാഷ്ടാഗും നൽകിയിരിക്കുന്നു. ആമിർ ഖാന്റെ മകൻ ജുനൈദ് ഖാനൊപ്പം ലവ്യാപ എന്ന ചിത്രത്തിൽ ഖുഷി കപൂർ ആണ് നായികയായി എത്തുന്നത്.
ബോണി കപൂറിന്റെയും മക്കളുടെയും രസകരമായ വിഡിയോ ചുരുങ്ങിയ സമയകത്തിനകം ആസ്വാദകഹൃദയങ്ങൾ കീഴടക്കിക്കഴിഞ്ഞു. പ്രമുഖർ ഉൾപ്പെടെ നിരവധി പേർ പ്രതികരണങ്ങൾ അറിയിക്കുന്നുണ്ട്. അച്ഛനും മക്കളും തമ്മിലുള്ള കെമിസ്ട്രിയാണ് ഇവിടെ കാണാനാകുന്നതെന്ന് ആരാധകർ കുറിച്ചു.