ADVERTISEMENT

ശ്രീചിത്രയിൽ കൃത്രിമ ഹൃദയവാൽവ് ഉണ്ടാക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടപ്പോൾ ഡോ.വല്യത്താനോടുള്ള പരിഹാസം പരകോടിയിലെത്തി. ഇതൊന്നും കേരളത്തിനു പറ്റിയ പണിയല്ലെന്നായിരുന്ന വിമർശനം. എന്നാൽ പരാജയപ്പെടാത്ത ആ പോരാളി പിന്നീട് അതേ വാൽവ് തേടി വിദേശ കമ്പനികൾ കാത്തുനിൽക്കുന്നതു കാണിച്ചുകൊടുത്ത് വിമർശകരുടെ വായടച്ചു. ശ്രീചിത്രയിൽ തദ്ദേശീയമായി ബ്ലഡ് ബാഗുകൾ നിർമിച്ചതിനു പിന്നിലും വിശ്രമമില്ലാത്ത ആ പോരാട്ടമാണ്. 

വിജയകരമായ കണ്ടുപിടിത്തങ്ങളിലൂടെ ശ്രീചിത്ര ലോകശ്രദ്ധ നേടിയ വേളയിൽ തന്നെയാണ് ഡോ.വല്യത്താൻ സ്ഥാപനത്തിന്റെ തലപ്പത്തു നിന്ന് ഇറങ്ങാൻ തീരുമാനിക്കുന്നതും. ആ തീരുമാനം ഞെട്ടലുണ്ടാക്കി. 

മിക്കവാറും ഡോക്ടർമാരുടെ വലിയ പരിമിതി അവർക്കു വൈദ്യശാസ്ത്രത്തിനു പുറത്തുള്ള വായന സാധ്യമാകുന്നില്ല എന്നതാണ്. അദ്ദേഹം സംസ്കൃതം പഠിച്ച് ആയൂർവേദത്തെക്കുറിച്ചു മനസ്സിലാക്കുകയും വലിയ ഗ്രന്ഥങ്ങൾ എഴുതുകയും ചെയ്തു. കൊച്ചുകേരളം എന്ന പ്രയോഗത്തോട് താൽപര്യമില്ലായിരുന്നു. കേരളം എല്ലാ മേഖലയിലും വലുതായി വളരണമെന്ന ‘വിഷനറി’ കൂടിയായിരുന്നു ഡോ.വല്യത്താൻ.

English Summary:

Memories of Dr K rajasekharan Nair

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com