ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ‘ഇന്ത്യ’ സഖ്യത്തിന്റെ സ്ഥാനാർഥിയായി കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അജയ് റായ് മത്സരിക്കും. 2019ൽ ഇവിടെ മത്സരിച്ച അദ്ദേഹം സമാജ് വാദി പാർട്ടിക്കും (എസ്പി) പിന്നിലായി മൂന്നാമതായിരുന്നു. ഇത്തവണ ഇന്ത്യാസഖ്യത്തിന്റെ ഭാഗമായ എസ്പി വാരാണസിയിൽ മത്സരിക്കുന്നില്ല. ഇതടക്കം 12 സംസ്ഥാനങ്ങളിലെ 46 സ്‌ഥാനാർഥികളെ കോൺഗ്രസ് പ്രഖ്യാപിച്ചു. 

പ്രമുഖ സ്ഥാനാർഥികൾ ഇവർ: ദിഗ്‌വിജയ് സിങ് (രാജ്ഗഡ്, മധ്യപ്രദേശ്), കാർത്തി ചിദംബരം (ശിവഗംഗ), എസ്.ജ്യോതിമണി (കരൂർ, തമിഴ് നാട്), ഡാനിഷ് അലി (അംറോഹ, യുപി). കഴിഞ്ഞ ദിവസം കോൺഗ്രസ് അംഗത്വം സ്വീകരിച്ച ദോഗ്ര സ്വാഭിമാൻ  സ്ഥാപകൻ ചൗധരി ലാൽ സിങ് ആണ് ജമ്മു ഉധംപുരിലെ സ്ഥാനാർഥി. രാജസ്ഥാനിലെ നഗൗർ സീറ്റ് ഹനുമാൻ ബേനിവാളിന്റെ ആർഎൽപിക്കു നൽകി. ആർഎൽപിയുടെ സിറ്റിങ് സീറ്റാണിത്. യുപിയിലെ അമേഠി, റായ്ബറേലി അടക്കമുള്ള സീറ്റുകളിലെ സ്ഥാനാർഥികളെ വരുംദിവസങ്ങളിൽ നിശ്ചയിക്കും.

ബംഗാളിൽ സിപിഎം സെക്രട്ടറിക്ക് കോൺഗ്രസ് പിന്തുണ

കൊൽക്കത്ത ∙ ബംഗാളിലെ മുർഷിദാബാദ് ലോക്സഭാ മണ്ഡലത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായ മുഹമ്മദ് സലിം കോൺഗ്രസ് പിന്തുണയോടെ മത്സരിക്കും. ഇതുൾപ്പെടെ 4 മണ്ഡലങ്ങളിൽക്കൂടി ഇടതുസഖ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചു.

English Summary:

Ajay Rai to contest against Narendra Modi in Varanasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com