ഛത്തീസ്ഗഡിൽ ഏറ്റുമുട്ടലിൽ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു; കൊല്ലപ്പെട്ടവരിൽ പ്രമുഖ നേതാവ് ശങ്കർ റാവുവും
Mail This Article
×
റായ്പുർ ∙ ഛത്തീസ്ഗഡിലെ കാൻകെർ ജില്ലയിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ പ്രമുഖ നേതാവ് ശങ്കർ റാവു ഉൾപ്പെടെ 29 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. 3 സുരക്ഷാഭടന്മാർക്കു പരുക്കേറ്റു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. രഹസ്യവിവരത്തെത്തുടർന്ന് ബിനഗുണ്ട, കൊറോനർ ഗ്രാമങ്ങൾക്കിടയിലുള്ള ഹാപതോല വനത്തിൽ പരിശോധനയ്ക്കിടെ ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു ഏറ്റുമുട്ടൽ ആരംഭിച്ചത്.
മണിക്കൂറുകൾ നീണ്ട വെയിവയ്പിനു ശേഷം നടത്തിയ പരിശോധനയിൽ 29 പേരുടെ മൃതദേഹങ്ങളും എകെ 47 തോക്കുകൾ ഉൾപ്പെടെ വൻ ആയുധശേഖരവും കണ്ടെത്തി. വനത്തിൽ പരിശോധന തുടരുന്നു. ബസ്തർ മേഖലയിൽ പെടുന്ന ഇവിടെ ഈ വർഷം ഏറ്റുമുട്ടലുകളിൽ 79 മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ബസ്തർ ലോക്സഭാ മണ്ഡലത്തിൽ വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ്.
English Summary:
Maoists killed in encounter in Chhattisgarh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.