സിസോദിയയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി
Mail This Article
×
ന്യൂഡൽഹി ∙ മദ്യനയക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡൽഹി കോടതി രണ്ടാം തവണയും തള്ളി. ജാമ്യം നൽകാൻ അനുകൂലമായ സാഹചര്യമല്ലെന്നു വ്യക്തമാക്കിയാണു റൗസ് അവന്യൂ കോടതി സ്പെഷൽ ജഡ്ജി കാവേരി ബവേജ ഹർജി തള്ളിയത്. വിധിക്കെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിലാണ് ആംആദ്മി പാർട്ടി നേതൃത്വം.
നേരത്തെ സിസോദിയയുടെ ജാമ്യാപേക്ഷ വിചാരണക്കോടതിയും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണു വീണ്ടും വിചാരണക്കോടതിയെ സമീപിച്ചത്. മദ്യനയത്തിലെ അഴിമതിക്കേസിൽ കഴിഞ്ഞ വർഷം ഫെബ്രുവരി 26നാണു സിബിഐ സിസോദിയയെ അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ഇ.ഡിയും അറസ്റ്റ് രേഖപ്പെടുത്തി.
English Summary:
Manish Sisodia's bail plea rejected again
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.