പാഴ്സലിലെത്തിയ യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു
Mail This Article
×
അഹമ്മദാബാദ് ∙ അജ്ഞാതൻ പാഴ്സൽ ആയി എത്തിച്ച ഇലക്ട്രോണിക് യന്ത്രം പൊട്ടിത്തെറിച്ച് അച്ഛനും മകളും മരിച്ചു. 2 മക്കൾക്കു ഗുരുതരമായി പരുക്കേറ്റു. സബർകാന്ത ജില്ലയിൽ വേദഗ്രാമത്തിലെ ജിതു വൻസാരയും മക്കളുമാണു മരിച്ചത്. ഓട്ടോറിക്ഷയിലെത്തിയ ഒരാൾ നൽകിയിട്ടുപോയ പാഴ്സലിലുണ്ടായിരുന്ന യന്ത്രം പ്ലഗിൽ കുത്തി സ്വിച്ചിട്ടയുടൻ പൊട്ടിത്തെറിക്കുകയായിരുന്നു.
ജിതു സംഭവസ്ഥലത്തും 11 വയസ്സുള്ള മകൾ ആശുപത്രിയിലും മരിച്ചു. മറ്റു 2 പെൺമക്കളുടെ സ്ഥിതി ഗുരുതരമാണ്. വീട്ടുകാർ ഓർഡർ ചെയ്ത യന്ത്രം പൊട്ടിത്തെറിച്ചതാണോ അതോ കൊലപാതകമാണോയെന്നു പൊലീസ് അന്വേഷിക്കുകയാണ്.
English Summary:
Father and daughter died when the machine that reached as parcel exploded
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.