ADVERTISEMENT

ന്യൂഡൽഹി ∙ തമിഴ്നാട്ടിലെ മണൽ ഖനനവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കലക്ടർമാരെ അനാവശ്യമായി ദ്രോഹിക്കുന്നത് അവസാനിപ്പിക്കണമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനു (ഇ.ഡി) സുപ്രീം കോടതിയുടെ നിർദേശം. ആവശ്യപ്പെട്ടിട്ടും ഏതാനും കലക്ടർമാർ ഹാജരാകുന്നില്ലെന്നു ചൂണ്ടിക്കാട്ടിയുള്ള ഇ.ഡിയുടെ ഹർജിയിലാണു ജഡ്ജിമാരായ ബേല എം. ത്രിവേദി, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ചിന്റെ നിർദേശം. ഇ.ഡിക്കു മുൻപാകെ ഹാജാരാകാത്തതിനു ഇതേ ബെഞ്ച് നേരത്തേ കലക്ടർമാരെ ശാസിച്ചിരുന്നു. ‌

കോടതി നിർദേശപ്രകാരം കലക്ടർമാർ ഹാജരായെന്നു കലക്ടർമാർക്കു വേണ്ടി കപിൽ സിബൽ അറിയിച്ചു. മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നായിരുന്നു ഇ.ഡിയുടെ മറുപടി. ആവശ്യപ്പെട്ടതു ഹാജരാക്കിയെന്നും രാവിലെ 11നു കലക്ടർമാരെ വിളിപ്പിച്ച ഇ.ഡി. വൈകിട്ട് 8.30 വരെ അവരെ കാത്തിരുത്തിയെന്നും സിബൽ ആരോപിച്ചു. തുടർന്നാണു കലക്ടർമാരെ ദ്രോഹിക്കുന്ന രീതി പാടില്ലെന്നു ബെഞ്ച് പറഞ്ഞത്. ഹർജി വേനലവധിക്കുശേഷം പരിഗണിക്കാൻ മാറ്റി.

English Summary:

Donot harm collectors unnecessarily said Supreme Court to enforcement directorate

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com