ADVERTISEMENT

രാജ്പുര (പട്യാല)∙ പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ശനിയാഴ്ച ബിജെപി സ്ഥാനാർഥി പ്രണീത് കൗറിന്റെ പ്രചാരണം തടയാനെത്തിയ കർഷകൻ കുഴഞ്ഞുവീണു മരിച്ച സംഭവത്തിൽ മനഃപൂർവമല്ലാത്ത നരഹത്യക്ക് ബിജെപി നേതാവ് ഹർവിന്ദർ സിങ് ഹർപാൽപുരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.സിദ്പുർ സ്വദേശി സുരിന്ദർപാൽ (60) ആണു മരിച്ചത്. 

കോൺഗ്രസ് വിട്ടു ബിജെപിയിൽ ചേർന്ന പഞ്ചാബ് മുൻമുഖ്യമന്ത്രി അമരിന്ദർ സിങ്ങിന്റെ ഭാര്യ പ്രണീത് കൗറിന്റെ പ്രചാരണവാഹനം രാജ്പുരയിലെ സെഹ്റ ഗ്രാമത്തിലെത്തിപ്പോൾ ഭാരതീയ കിസാൻ യൂണിയന്റെ നേതൃത്വത്തിൽ തടയുകയായിരുന്നു. ഹർപാൽപുർ അടക്കമുള്ളവർ നടത്തിയ ഉന്തിനും തള്ളിനുമിടയിൽ തലയടിച്ചുവീണാണ് അമ്മാവൻ മരിച്ചതെന്ന് സുരിന്ദർപാലിന്റെ അനന്തരവൻ നൽകിയ പരാതിയനുസരിച്ചാണു കേസ്. 3 പേർക്കെതിരെയാണു കേസ്. 

ഇതിനിടെ, ‘ഡൽഹി ചലോ’ പ്രക്ഷോഭത്തിൽ അറസ്റ്റിലായ 3 കർഷകരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് ശംഭു അതിർത്തിയിൽ ഞായറാഴ്ച കർഷകർ നടത്തിയ റെയിൽ തടയൽ സമരത്തിനിടെ കർഷക ബൽവീന്ദർ കൗർ (55) ഹൃദയസ്തംഭനം മൂലം മരിച്ചു.

English Summary:

BJP leader in custody on Farmer collapses and dies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com