ADVERTISEMENT

ന്യൂഡൽഹി ∙ വ്യവസായികളായ അദാനിയിൽ നിന്നും അംബാനിയിൽ നിന്നും കോൺഗ്രസിന് ലോറി നിറയെ കള്ളപ്പണം ലഭിച്ചോയെന്ന ചോദ്യമുയർത്തി പ്രധാനമന്ത്രി നടത്തിയ പരാമർശത്തെ ആയുധമാക്കി കോൺഗ്രസ്. ഇക്കാര്യത്തിൽ സ്വന്തം ഏജൻസികളായ ഇ.ഡിയെയും സിബിഐയെയും ഉപയോഗിച്ച് അന്വേഷണം നടത്താൻ മോദിയെ കോൺഗ്രസ് വെല്ലുവിളിച്ചു. 

രാജ്യത്തിന്റെ പ്രധാനമന്ത്രി ഇത്രയും ദുർബലനോ നിസ്സഹായനോ ആയ അവസ്ഥ മുൻപുണ്ടായിട്ടില്ലെന്നും കോൺഗ്രസ് വക്താവ് സുപ്രിയ ശ്രീനട്ടെ പറഞ്ഞു. മോദിയും സുഹൃത്തുക്കളും നടത്തുന്ന അഴിമതിയെക്കുറിച്ചാണ് കഴിഞ്ഞ 10 വർഷമായി രാഹുൽ ഗാന്ധി പറയുന്നതെന്നും അവർ പറഞ്ഞു. 

അംബാനിയും അദാനിയും ലോറികളിൽ പണം ഒരു രാഷ്ട്രീയ പാർട്ടിക്ക് നൽകിയെന്ന പ്രധാനമന്ത്രിയുടെ പരാമർശത്തിൽ ഇരുവർക്കുമെതിരെ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആവശ്യപ്പെട്ടു. ആവശ്യമുന്നയിച്ചു ബിനോയ് വിശ്വം മോദിക്ക് കത്തെഴുതി. 

തെലങ്കാനയിലെ കരിംനഗറിലെ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണ് മോദി തനിക്കെതിരെ ഉയർന്ന അംബാനി–അദാനി ബന്ധം കോൺഗ്രസിനെതിരെ തിരിച്ചുവിടാൻ ശ്രമിച്ചത്. 

English Summary:

Congress continues to hit back at Prime Minister Narendra Modi regarding lorry full of black money statement connecting Ambani and adani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com