ആന്ധ്രയിൽ വോട്ടറെ തല്ലി എംഎൽഎ, തിരിച്ചുംകിട്ടി
Mail This Article
×
തെനാലി (ആന്ധ്ര)∙ വോട്ടെടുപ്പിനിടെ ആന്ധ്രയിൽ ഭരണകക്ഷി എംഎൽഎ വോട്ടറെ തല്ലി; തൽക്ഷണം തന്നെ തിരിച്ചുംകിട്ടി. ഗുണ്ടൂർ ജില്ലയിലെ തെനാലിയിലെ ഇതാനഗറിലാണ് സംഭവം. എംഎൽഎയും കുടുംബാംഗങ്ങളും ബൂത്തിൽ വരി തെറ്റിച്ച് കയറാൻ ശ്രമിച്ചതിനെയാണ് വോട്ടറായ സുധാകർ ചോദ്യം ചെയ്തത്.
കുപിതനായ വൈഎസ്ആർ കോൺഗ്രസ് എംഎൽഎ എ. ശിവകുമാർ സുധാകറിന്റെ മുഖത്തടിച്ചു. ഒട്ടും ആലോചിച്ചുനിൽക്കാതെ സുധാകറും എംഎൽഎയ്ക്കു തിരിച്ചുകൊടുത്തു. ഇതോടെ എംഎൽഎയുടെ അനുയായികൾ സുധാകറെ ക്രൂരമായി മർദിച്ചു. പൊലീസും നാട്ടുകാരും എത്തിയാണ് സുധാകറെ രക്ഷിച്ചത്. കേസെടുക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ നിർദേശിച്ചു.
English Summary:
MLA beat up voter in Andhra Pradesh, voter hits back
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.