ADVERTISEMENT

ആപത്തിൽപെട്ട മൃഗങ്ങളെ രക്ഷപ്പെടുത്തി പുനരധിവസിപ്പിക്കുന്ന റിലയൻസ് ഫൗണ്ടേഷൻ പദ്ധതിയായ വൻതാര ദൗത്യസംഘം വനത്തിൽ കുടുങ്ങിയ ആനക്കുട്ടിയേയും അമ്മയാനയെയും രക്ഷപ്പെടുത്തി. ഡോക്ടർമാർ അടങ്ങിയ സംഘം ജാംനഗറിൽ നിന്ന് 3500 കിലോമീറ്റർ സഞ്ചരിച്ച് ത്രിപുരയിലെ കൈലാസഹാറിലെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. റിലയൻസിന്റെ ഗുജറാത്തിലെ ജാംനഗർ റിഫൈനറി കോംപ്ലക്സിലാണ് മുകേഷ് അംബാനിയുടെ ഇളയ മകൻ ആനന്ദ് അംബാനിയുടെ നേതൃത്വത്തിൽ വൻതാര പ്രോജക്ട് ഏകോപിപ്പിക്കുന്നത്. 3000 ഏക്കർ വിസ്തൃതിയുള്ള ഈ ആന സംരക്ഷണ കേന്ദ്രത്തിൽ 200 ആനകളുണ്ട്.  

English Summary:

Reliance Foundation project Vantara Mission rescued baby elephant calf and mother trapped in forest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com