ബിഹാർ: തേജസ്വി എന്ന താരോദയം
Mail This Article
∙ നിതീഷ്കുമാറിന്റെ ജെഡിയുവിനെ ഒപ്പം കൂട്ടിയത് ബിജെപിക്കു ഗുണമോ ദോഷമോ ? നിതീഷ് എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ഇന്ത്യാസഖ്യത്തിന്റെ മുഖമായി ബിഹാറിൽ നിറയുകയാണ് ആർജെഡിയുടെ തേജസ്വി യാദവ്. തൊഴിലില്ലായ്മ മുഖ്യ ചർച്ചാവിഷയങ്ങളിലൊന്നാക്കുകയും നിതീഷിനൊപ്പം സംസ്ഥാനഭരണം പങ്കിട്ടിരുന്ന കാലത്തു നടത്തിയ 5 ലക്ഷം സർക്കാർ നിയമനങ്ങൾ സ്വന്തം നേട്ടമായി ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു തേജസ്വി.
-
Also Read
മഹാരാഷ്ട്ര: പ്രതീക്ഷയോടെ ഇന്ത്യാസഖ്യം
എൻഡിഎയ്ക്കൊപ്പം ചേർന്നതോടെ ജാതി സെൻസസ് ഉൾപ്പെടെയുള്ള വിഷയങ്ങളും നിതീഷിനു വിഴുങ്ങേണ്ടി വന്നതും ആർജെഡിക്കു ഗുണകരമാണ്. യാദവരുടെ മാത്രമല്ല, എല്ലാവരുടെയും പാർട്ടിയാണ് തങ്ങളെന്നു സ്ഥാപിക്കാനുള്ള ശ്രമം ആർജെഡിയുടെ സ്ഥാനാർഥിനിർണയത്തിലും പ്രകടം. ഇന്ത്യാസഖ്യത്തിൽ ഘടകകക്ഷികൾ തമ്മിലുള്ള കെട്ടുറപ്പും എൻഡിഎയിലില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ ജെഡിയുവിനെ പ്രത്യേകം നോട്ടമിട്ടു തോൽപിച്ച ചിരാഗ് പാസ്വാന്റെ എൽജെഡി (റാംവിലാസ്) പക്ഷം എൻഡിഎയിൽ അവർക്കൊപ്പമുണ്ട്.
ഈ അനുകൂല ഘടകങ്ങളെല്ലാം ഇന്ത്യാസഖ്യത്തിന്റെ വോട്ടായി മാറിയാൽ കേന്ദ്രഭരണം നിശ്ചയിക്കുന്നതിൽ അതു നിർണായകമാകും. കഴിഞ്ഞതവണ 40ൽ 39 സീറ്റും നേടിയ എൻഡിഎയ്ക്ക് അതേ പ്രകടനം ആവർത്തിക്കുക എളുപ്പമല്ല.
∙ ആകെ സീറ്റ്: 40
∙വോട്ടെടുപ്പ് നടന്നത്: 19
∙2019ലെ ബലാബലം
ബിജെപി: 5
ജെഡിയു: 9
എൽജെപി: 4
കോൺഗ്രസ്: 1
∙വോട്ടെടുപ്പ്
നടക്കാനുള്ളത്: 21
ബിജെപി: 12
ജെഡിയു: 7
എൽജെപി: 2