ADVERTISEMENT

ന്യൂഡൽഹി ∙ പാക്ക് അധിനിവേശ കശ്മീരിലെ (പിഒകെ) പ്രക്ഷോഭങ്ങൾ പാക്കിസ്ഥാന്റെ നയത്തിന്റെ സ്വാഭാവിക അനന്തരഫലമാണെന്ന് ഇന്ത്യ. അനധികൃതമായി കൈവശം വച്ചിരിക്കുന്ന മേഖലകളിലെ വിഭവങ്ങൾ വ്യവസ്ഥാപിതമായി കൊള്ളയടിക്കുന്ന നയമാണ് പ്രശ്നത്തിന്റെ കാരണമെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ചൂഷണം നിറ‍ഞ്ഞ ഇത്തരം നയങ്ങൾ പ്രാദേശിക ജനതയുടെ അവകാശങ്ങളെയാണ് നിഷേധിക്കുന്നത്. ഗോതമ്പുപൊടിക്കും വൈദ്യുതിക്കും വില വർധിപ്പിച്ചതിനെതിരെയാണ് പിഒകെയിൽ പ്രക്ഷോഭം നടക്കുന്നത്. മുൻനിരയിൽ പ്രധാനമായും വ്യാപാരികളാണ്. 

ഛാബഹാർ തുറമുഖത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാൻ ഇന്ത്യയും ഇറാനും തമ്മിലുള്ള കരാർ സംബന്ധിച്ച് സങ്കുചിതമായ സമീപനം വച്ചുപുലർത്തരുതെന്ന് ഇന്ത്യ ആവർത്തിച്ചു. ഇന്ത്യയിൽ നിന്ന് ഇസ്രയേലിലേക്ക് സ്ഫോടകവസ്തുക്കളുമായി പോയ കപ്പലിന് സ്പെയിൻ അവരുടെ തുറമുഖത്ത് പ്രവേശനം നൽകാതിരുന്ന വിഷയം പരിശോധിക്കുകയാണെന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വക്താവ് മറുപടി നൽകി. 

English Summary:

India Says uprising in Pak occupied Kashmir is a Result of Pakistan Policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com