ADVERTISEMENT

കൊൽക്കത്ത ∙ ബംഗാൾ ഗവർണർ അപമര്യാദയായി പെരുമാറിയെന്ന് ബംഗാളിയായ ഒഡിയ നർത്തകിയും ആരോപിച്ചു. കഴിഞ്ഞ വർഷം നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ കൊൽക്കത്ത പൊലീസ് അന്വേഷണം നടത്തി റിപ്പോർട്ട് നൽകി. പൊലീസിൽ പരാതിപ്പെട്ടതിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസിലും നർത്തകി പരാതി നൽകിയിരുന്നു.

വിദേശയാത്രക്കുണ്ടായ തടസ്സം ഒഴിവാക്കാനാണ് രാജ്ഭവനുമായി ബന്ധപ്പെട്ടതെന്ന് നർത്തകി പറയുന്നു. വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടണമെന്ന് ഗവർണർ നിർദേശിച്ചതായും ഡൽഹിയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റും ഹോട്ടലും ബുക്ക് ചെയ്തു നൽകിയതായും അവർ പറഞ്ഞു. ഡൽഹിയിലെ ബംഗ ഭവനിൽ താമസിക്കുകയായിരുന്ന ഗവർണർ ഹോട്ടലിലെത്തിയതായും ലൈംഗികമായി ഉപദ്രവിച്ചുവെന്നുമാണ് ആരോപണം.

കഴിഞ്ഞ വർഷം ജനുവരിയിൽ നടന്നുവെന്ന് പറയപ്പെടുന്ന സംഭവത്തിൽ ഒക്ടോബറിലാണ് നർത്തകി പരാതിയുമായി എത്തുന്നത്. ഡൽഹിയിലെ സിസിടിവി ദൃശ്യങ്ങൾ കൊൽക്കത്ത പൊലീസ് കണ്ടെടുത്തിരുന്നു. നേരത്തേ രാജ്ഭവനിലെ താൽക്കാലിക ജീവനക്കാരിയും ഗവർണർക്കെതിരെ പരാതി നൽകിയിരുന്നു. ഗവർണർ രാജിവയ്ക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി  ആവശ്യപ്പെട്ടു.

English Summary:

Odia dancer said that Governor of Bengal behaved rudely

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com