റസ്കിൻ ബോണ്ടിന് ഇന്ന് നവതി
Mail This Article
ന്യൂഡൽഹി ∙ ഇന്ത്യയുടെ പ്രിയപ്പെട്ട എഴുത്തുകാരൻ റസ്കിൻ ബോണ്ടിന് ഇന്ന് 90 വയസ്സ്. കുട്ടികൾക്കുള്ള സാഹിത്യം അടക്കം കഥകളും നോവലുകളും ലേഖനങ്ങളുമായി 500 ൽ ഏറെ പുസ്തകങ്ങളെഴുതി.ബ്രിട്ടിഷ് വംശജനായ ബോണ്ട് പിറന്നത് ഇന്ത്യയിലാണ്. ഡെറാഡൂൺ, ഡൽഹി, ഷിംല എന്നിവിടങ്ങളിൽ ചെറുപ്പകാലം ചെലവഴിച്ചു. 1963 ൽ ഉത്തരാഖണ്ഡിലെ മസൂരിക്കടുത്ത് ലണ്ഡോരിൽ സ്ഥിരതാമസമാക്കി.
ചെറുപ്പം മുതലേ ധാരാളം വായിക്കുമായിരുന്നുവെങ്കിലും നടനോ നർത്തകനോ ആകാനായിരുന്നു മോഹമെന്നു റസ്കിൻ ബോണ്ട് പറയുന്നു. ഈ രണ്ടു മോഹങ്ങളും പരാജയപ്പെട്ടതോടെ യാദൃച്ഛികമായാണ് എഴുത്തിലേക്കു തിരിഞ്ഞത്. 1956 ൽ പ്രസിദ്ധീകരിച്ച ‘ദ് റൂം ഓൺ ദ് റൂഫ്’ ആണ് ആദ്യനോവൽ. ആത്മകഥാപരമായ ‘ഹോൾഡ് ഓൺ ടു യുവർ ഡ്രീംസ്’ ആണ് അവസാനമിറങ്ങിയത്. 90–ാം വയസ്സിലെത്തിയ എഴുത്തുകാരനു കാഴ്ചശക്തി കുറഞ്ഞെങ്കിലും വായനയ്ക്കു കുറവില്ല. പുസ്തകങ്ങൾക്കു പുറമേ ദിവസവും 4 പത്രമെങ്കിലും വായിക്കുന്നു. പത്മശ്രീ, പത്മ