ADVERTISEMENT

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി ഉത്തർപ്രദേശിൽ പലവട്ടമെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി റായ്ബറേലി, അമേഠി മണ്ഡലങ്ങൾ ഒഴിവാക്കിയതു ചർച്ചയാകുന്നു. കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിലായി മോദി യുപിയിൽ 7 റാലികളിൽ പങ്കെടുത്തിരുന്നു. അതിനു മുൻപും സംസ്ഥാനത്തു പലവട്ടമെത്തി. കോൺഗ്രസിനെതിരെ കടന്നാക്രമണം നടത്തുന്ന മോദി, രാജ്യത്തുതന്നെ ഏറ്റവും ജനശ്രദ്ധയുള്ള 2 മണ്ഡലങ്ങൾ ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.

ഇരുമണ്ഡലങ്ങളിലും കേന്ദ്രമന്ത്രി അമിത് ഷാ ഉൾപ്പെടെ പ്രചാരണത്തിനെത്തിയിരുന്നു. രണ്ടിടത്തും നാളെയാണു വോട്ടെടുപ്പ്. 16ന് പ്രതാപ്ഗഡ്, ലാൽഗഞ്ച്, ബധോഹി, മഛ്‌ലിഷെഹർ എന്നീ മണ്ഡലങ്ങളിലും പ്രചാരണം നടത്തി. പ്രതാപ്ഗഡിനു സമീപമാണ് രാഹുൽ ഗാന്ധി മത്സരിക്കുന്ന റായ്ബറേലി. എന്നിട്ടും അവിടെ ബിജെപിയുടെ ദിനേഷ് പ്രതാപ് സിങ്ങിനു വേണ്ടി പ്രചാരണത്തിനു മോദിയെത്തിയില്ല. 2019 ൽ മോദി അമേഠിയിൽ പ്രചാരണത്തിന് എത്തിയിരുന്നു. 

English Summary:

Prime Minister Narendra Modi avoided Rae Bareli and Amethi for Lok Sabha election campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com